തളപതി വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിൻറെ ലിയോ. എന്നാൽ റിലീസ് ചെയ്യും മുൻപേ ചിത്രം വിവാദങ്ങളുടെ പിടിയിലായിരിക്കുകയാണ്. ചിത്രത്തിൻറെ ട്രെയിലറിൽ വിജയുടെ കഥാപാത്രം സ്ത്രീവിരുദ്ധമായ പദം ഉപയോഗിച്ചതാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കമിട്ടത്. നിരവധി പേരാണ് ഈ പരാമർശത്തിനെതിരേ രംഗത്തെത്തിയത്. ഒടുവിൽ സംവിധായകൻ ലോകേഷ് കനകരാജ് വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. കഥാപാത്രത്തിൻറെ വികാരങ്ങൾ പ്രകടമാക്കുന്നതിൻറെ ഭാഗമായി അത്തരത്തിലൊരു പദം ആ രംഗത്ത് ആവശ്യമായതിനാലാണ് അതുപയോഗിച്ചതെന്നാണ് സംവിധായകൻ പറയുന്നത്. അത്തരമൊരു പദം ഉപയോഗിക്കുന്നതിൽ വിജയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ സിനിമയ്ക്ക് അതാവശ്യമാണെന്ന് താനാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും അതു മൂലമുണ്ടായ എല്ലാം കുറ്റപ്പെടുത്തലുകളും സ്വയം ഏറ്റെടുക്കുന്നതായും പ്രദേശിക ചാനലിലെ അഭിമുഖത്തിൽ കനകരാജ് പറഞ്ഞു. ദശലക്ഷക്കണക്കിന് പേരാണ് ലിയോയുടെ ട്രെയ്‌ലർ കണ്ടത്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ചിത്രം 19ന് തിയെറ്ററുകളിലെത്തും.
മാഗ്‌നവിഷൻ എന്റർടൈൻമെന്റ് ഡെസ്ക് ..
© Copyright 2025. All Rights Reserved