ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് വിശേഷണങ്ങളേറെ; വിശ്വാസവഴിയിലെ താരകം, നല്ലൊരു കേൾവിക്കാരൻ;

10/05/25

ബിഷപ്പും അഗസ്റ്റ‌ീനിയൻ സമൂഹത്തിൻ്റെ മേധാവിയുമായിരുന്ന കാലത്ത് ലിയോ പതിനാലാമൻ പാപ്പ പെരുമാറ്റത്തിലൂടെ നേടിയെടുത്ത പല വിശേഷണങ്ങളുണ്ട്. നല്ലൊരു കേൾവിക്കാരൻ. ആരെ കേൾക്കുന്നുവോ ആ സമയത്ത് ആ വ്യക്‌തിയാണ് ലോകത്ത തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നു തോന്നിപ്പിക്കും കർദിനാൾ പദവിയും വത്തിക്കാനിൽ പ്രധാന ചുമതലകളും ലഭിച്ചശേഷമുള്ള പാപ്പയെക്കുറിച്ച് പലരും പറയും: അധികം സംസാരിക്കില്ല, ആഴത്തി കാര്യങ്ങൾ മനസ്സിലാക്കും, കാമ്പുള്ള സംശയങ്ങൾ ചോദിക്കും. പെരുമാറ്റത്തിൽ ഫ്രാൻസിസ് പാപ്പയുടെ അനൗപചാരിക ശൈലിയുമായി താരതമ്യമില്ല; ആരെയും അപ്രതീക്ഷിതമായി ആലിംഗനം ചെയ്യില്ല. അത്ര പരിചയമുള്ളവരോടു മാത്രമാവാം കൂടുതലായി സംസാരിക്കുക.

എങ്കിലും, ആർക്കും തന്നെ സമീപിക്കാമെന്ന തോന്നലാണ് പാപ്പയാ ശേഷവും ലിയോ പതിനാലാമൻ പ്രകടിപ്പിക്കുന്നതെന്നാണു കർദിനാൾമാർ പറയുന്നത്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട്, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെ ചടങ്ങുകളും കഴിഞ്ഞ് കർദിനാൾമാർക്കൊപ്പം സാന്താ മാർത്ത അതിഥിമന്ദിരത്തിൽ അത്താഴം പങ്കിട്ട് പാപ്പ, ഓരോ മേശയിലും ചെന്ന് സ്നേഹവാക്കുക പറഞ്ഞു. മാധ്യമങ്ങളിൽനിന്ന് കഴിയുന്നത് അകലം പാലിച്ചയാളെന്നാണ് പാപ്പയെക്കുറിച്ച് ഇറ്റാലിയൻ മാധ്യമപ്രവർത്തകരിൽ ചിലർ പറഞ്ഞത്. എന്നാൽ, ഇടപെട്ടവർക്കൊക്കെ പല വിഷയങ്ങളെക്കുറിച്ചും നല്ല ധാരണയുള്ളയാളെന്ന് പ്രതീതി നൽകി.

ഇറ്റലിക്കാർക്കിടയിലൊരു ചൊല്ലുണ്ട്: 'ഫാറ്റ് പോപ്പ്, ലീൻ പോപ്പ്'-
പാപ്പയുടെ ആകാരത്തെക്കുറിച്ചു മാത്രമല്ല, സമീപനങ്ങളിലെ വ്യത്യാസം സൂചിപ്പിക്കാനും പറയുന്നതാണ്. ഫ്രാൻസിസ് പാപ്പയ്ക്കുശേഷം, ലിയോ പാപ്പയുടെ കാര്യത്തിലും ആകാരത്തിൽ മാത്രമല്ല, സമീപനങ്ങളിലും ഒരുക്കം പ്രവചിക്കുന്നവരുണ്ട്. എന്നാൽ, ദുരിതബാധിതരെ അവർ ആയിരിക്കുന്നിടത്തു ചെന്നുകാണുക, ചേർത്തുപിടിക്കുക എന്ന 'ഫ്രാൻസിസ്‌കൻ" ശൈലിയുടെ പിന്തുടർച്ച പ്രതീക്ഷിക്കാം. അശരണരുടേതാണ് തന്റെ പക്ഷമെന്നു പെറുവിലുൾപ്പെടെ അദ്ദേഹം എത്രയോ കാലംമുൻപേ വ്യക്തമാക്കിയിട്ടുണ്ട്.

സംഭാഷണങ്ങളിലൂടെ പാലങ്ങൾ പണിയണമെന്നു പറയുമ്പോൾ, ബിഷപ് പ്രൊസ്‌ത് സ്വയമൊരു പാലമായ കാലത്തെക്കുറിച്ചാണ് പെറുവിൽനിന്നുള്ള ചില വൈദികർ പറഞ്ഞത്. പെറുവിലെ ബിഷപ്‌സ് കോൺഫറൻസിൻ്റെ പെർമനന്റ്റ് കൗൺസിൽ അംഗവും വൈസ് പ്രസിഡന്റുമായിരുന്നു ബിഷപ് പ്രവോസ്‌ത്‌. പെറുവിലെ ബിഷപ്പുമാർക്കിടയിലെ ചേരിതിരിവ് വിമോചന ദൈവശാസ്ത്ര നിലപാടുള്ളവർ, ഓപുസ് ദേയി ചായ്‌വുള്ള വലതുപക്ഷക്കാർ എന്നിങ്ങനെയാണ്.

രണ്ടു ഗണത്തിലും പെടാത്ത ബിഷപ് പ്രവോസ‌ിന് ഉന്നതസമിതി അംഗത്വവും ഉപാധ്യക്ഷസ്‌ഥാനവും ലഭിച്ചതു പക്ഷം ചേരാതെയുള്ള സമീപനത്താലാണ്. യുഎസ് 'സൂപ്പർപവറി'നോടു ചേർന്നുനിൽക്കാൻ താൽപര്യപ്പെടുന്നയാളെയല്ല. നിലപാടുകളോടുള്ള വിമർശനങ്ങൾ തുറന്നുപറയുന്ന, ലോകനേതാക്കൾക്കൊപ്പം തലയെടുപ്പു നേടുമെന്ന് ഉറപ്പുള്ളയാളെയാണ് മാർപാപ്പയായി തിരഞ്ഞെടുത്തതെന്നാണ് കർദിനാൾമാർ പലരും സൂചിപ്പിക്കുന്നത്. ഏറെപ്പറയില്ലായിരിക്കാം. പക്ഷേ, പറയേണ്ടതു പറയുന്നയാളായിരിക്കും ലിയോ പതിനാലാമൻ എന്നാണ് അവർ ഉറപ്പിച്ചുപറയുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu