ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ കുർബാന പ്രസംഗം

10/05/25

വത്തിക്കാൻ സിസ്‌റ്റീൻ ചാപ്പലിൽ ഇന്നലെ നടത്തിയ കുർബാമധ്യേ പ്രസംഗിച്ച ലിയോ പതിനാലാമൻ മാർപാപ്പ കർദിനാൾമാരെ അഭിസംബോധന ചെയ്‌തത് ഇംഗ്ലിഷിൽ. എന്നാൽ തുടർന്നുള്ള പ്രസംഗം ഇറ്റാലിയൻ ഭാഷയിലായിരുന്നു. "നമുക്ക് എല്ലാവർക്കും അനുകരിക്കാനാവുന്ന വിശുദ്ധിയുടെ ഒരു പാത ക്രിസ്തു കാട്ടിത്തന്നു. എല്ലാ പരിമിതികളെയും മറികടക്കാവുന്ന, ദൈവകൽപിതമായ പ്രത്യാശയിലൂന്നിയ ഒന്ന് വിശ്വാസത്തിൽ നിന്നുള്ള വ്യതിചലിക്കൽ, ഒരു തരത്തിൽ ജീവിതത്തിന്റ അർഥമില്ലായ്മയിലേക്ക് തന്നെയാണ് നമ്മെ നയിക്കുന്നത്. കരുണയ്ക്കു നേരെ കണ്ണടയക്കുന്നതിലേക്ക്, മനുഷ്യാന്തസിനെ ഇല്ലാതാക്കുന്ന ഭയാനകമായ ചെയ്‌തികളിലേക്ക്, കുടുംബ പ്രശ്നങ്ങളിലേക്ക്, സമൂഹത്തിന് നോവായി മാറുന്ന മുറിവുകളിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കും." - പോപ്പ് പറഞ്ഞു.


“ക്രിസ്തുവിന്റെ സ്‌ഥാനം ഒരു 'സൂപ്പർമാൻ' എന്ന നിലയിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അവിടെയാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതിൻ്റെ പ്രസക്‌തി. ഈ ലോകത്തിലേക്ക് നാമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത് ക്രിസ്‌തുവിലെ സന്തോഷകരമായ വിശ്വാസത്തിന് സാക്ഷികളാകാനാണ്. വിശ്വാസത്തിനു മേലെ പണത്തെയും അധികാരത്തെയും സാങ്കേതികവിദ്യയെയും കാണുകയും വിശ്വാസം ദുർബലരുടേതാണെന്നു കരുതുകയും ചെയ്യുന്ന സാഹചര്യത്തിന് നമ്മൾ സാക്ഷികളാണ്. വിശ്വാസികൾ എതിർക്കപ്പെടുകയും പരിഹസിക്കപ്പെടുകയും വേദനിക്കുകയും ചെയ്യുന്നിടങ്ങളിലേക്ക് അതുകൊണ്ടുതന്നെ നമ്മുടെ ശുശ്രൂഷ എത്തേണ്ടതുണ്ട്. ഈ ദൗത്യം നിറവേറ്റുന്ന സഭയുടെ പരിപാലകനായി തുടരാൻ ദൈവം എക്കാലത്തേക്കും അനുഗ്രഹം ചൊരിയട്ടെ"- പോപ്പ് പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu