ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂളിന്റെ കൊളംബിയിൻ താരം ലൂയിസ് ഡിയാസിന്റെ മാതാപിതാക്കളെ അക്രമികൾ തട്ടിക്കൊണ്ടുപോയി. ശനിയാഴ്ച താരത്തിന്റെ അമ്മയെ അക്രമികളിൽ നിന്ന് കൊളംബിയൻ പോലീസ് രക്ഷിച്ചിരുന്നു. എന്നാൽ അച്ഛനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കൊളംബിയൻ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ലൂയിസ് ഡിയാസിന്റെ അച്ഛനായി തിരച്ചിൽ തുടരുകയാണെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്തു. ലൂയിസിന്റെ അച്ഛൻ ലൂയിസ് മാനുവൽ ഡിയാസും അമ്മ സിലിനിസ് മറുലാൻഡയും കൊളംബിയയിലെ ഒരു സർവീസ് സ്റ്റേഷനിൽ നിൽക്കേ മോട്ടോർ ബൈക്കുകളിലെത്തിയ ആയുധധാരികളായ അക്രമികൾ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മയക്കുമരുന്ന്, ക്രിമിനൽ മാഫിയ അരങ്ങുവാഴുന്ന കൊളംബിയയിൽ പ്രശസ്തരായ ആളുകളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്നത് സ്ഥിരം സംഭവമാണ്..
© Copyright 2023. All Rights Reserved