'ലീഗ് തനിച്ച് മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാകും, മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ല': ഇപി ജയരാജൻ

14/02/24

ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി പറഞ്ഞു. 

ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആർജെഡിക്ക് പ്രത്യേക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും. സീറ്റ് ഇപ്പോഴത്തെ കൺവീനർ ആർജെഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. ലീഗിന്റെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് ജയിച്ചു വരുന്നത്. എന്നാൽ അവരെ രണ്ട് സീറ്റിൽ ഒതുക്കി. അങ്ങനെയൊന്നും എൽഡിഎഫിൽ ചെയ്തിട്ടില്ല. പാർട്ടികൾ അഭിപ്രായം പറയുന്നത് തെറ്റല്ല. അത് എൽഡിഎഫിനെ ശക്തിപ്പെടുത്താനാണ്. മുൻകൂട്ടി സീറ്റ് തരാമെന്ന് എൽഡിഎഫ് പറയാറില്ല. അങ്ങനെ പറഞ്ഞതായി തനിക്കറിയില്ല. ലീഗ് തനിച്ച് മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാകുമെന്നും ഇപി കൂട്ടിച്ചേർത്തു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu