ലൂട്ടൻ കൂട്ടക്കൊലപാതകം: 19 വയസ്സുകാരന് 49 വർഷം തടവ്, പ്രതി മോഹിച്ചത് ലോകത്തിലെ ഏറ്റവും ക്രൂരനായ ‘സ്‌കൂൾ കൊലപാതകിയാകാൻ’

21/03/25

യുകെയിൽ അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ 19 വയസ്സുകാരൻ നിക്കോളാസ് പ്രോസ്പറിന് 49 വർഷം തടവ് ശിക്ഷ വിധിച്ചു. പഠിച്ച സ്കൂളിൽ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായപ്പോൾ നിക്കോളാസ് പ്രോസ്പർ വെളിപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ച്, ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂൾ കൊലപാതകിയാകാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയ നിക്കോളാസ് പ്രോസ്പറിനെ ലൂട്ടൺ ക്രൗൺ കോടതി ജസ്‌റ്റിസ് ചീമ-ഗ്രബ് 49 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു.

-------------------aud--------------------------------

കഴിഞ്ഞ സെപ്റ്റംബറിലാണ് ലണ്ടന് സമീപം ലൂട്ടനിൽ കേസിനാസ്പദമായ സംഭവം നടന്നത്. ജൂലിയാന ഫാൽക്കൺ (48), കൈൽ പ്രോസ്‌പർ (16), ഗിസെല്ലെ പ്രോസ്‌പർ (13) എന്നിവരെ പ്രതി വീട്ടിൽ വച്ചാണ് വെടിവച്ച് കൊന്നത്. 30ൽ അധികം വെടിയുണ്ടകൾ നിറച്ച ഷോട്ട്ഗൺ ഇയാളുടെ അറസ്റ്റിനുശേഷം ബെഡ്‌ഫോർഡ്ഷയർ പൊലീസ് കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. പ്രതി അറസ്റ്റിലായതോടെയാണ് സ്കൂൾ കൂട്ടവെടിവയ്പ്പ് പദ്ധതി നടക്കാതെ പോയെന്ന് ബെഡ്‌ഫോർഡ്ഷയർ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 30ൽ പരം കുട്ടികളെ കൊലപ്പെടുത്തി ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂൾ കൊലപാതകിയാകാൻ ആഗ്രഹമുണ്ടെന്ന പ്രതിയുടെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണ് കേട്ടത്. ലൂട്ടൺ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളിലാണ് പ്രതി കൂട്ടവെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ടിരുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu