ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 550 ലധികം ആയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലെബനനിൽ 1000 ലധികം വ്യോമാക്രമങ്ങളാണ് ഇസ്രയേൽ നടത്തിയത്. ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് ആരംഭിച്ച ആക്രമണം ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള നേരിട്ട യുദ്ധമായി പരിണമിച്ചിരിക്കുകയാണ്. മരിച്ചവരിൽ 50 ഓളം കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണമാണ് പശ്ചിമ പൂർവ്വ ഏഷ്യയിൽ നിലവിലെ സംഘർഷത്തിന് തുടക്കം കുറിച്ചത്.
-------------------aud--------------------------------
ഇതിനിടെ ലെബനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് രാജ്യം വിടാൻ ബ്രിട്ടീഷ് പൗരന്മാരോട് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ലെബനനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിനായി പ്രതിരോധ മന്ത്രാലയം (Mob) 700 സൈനികരെ അടുത്തുള്ള സൈപ്രസിലേക്ക് അയച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ ലെബനനിലേയ്ക്ക് ഉള്ള എല്ലാ യാത്രയ്ക്ക് എതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2021 ഓഗസ്റ്റിൽ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയപ്പോൾ ഉണ്ടായ അരാജകത്വം ലെബനനിൽ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 500 ലധികം ആളുകൾ ലബനനിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബ്രിട്ടീഷ് പൗരന്മാർക്ക് ഉള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംഘർഷത്തിൽ നിന്ന് പിന്മാറാൻ ഇസ്രയേലിനോട് ലോക നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടുതൽ ദാരുണമായ ജീവഹാനി തടയാൻ സംഘർഷത്തിൽ നിന്ന് പിന്മാറാൻ ഞങ്ങൾ എല്ലാ പക്ഷങ്ങളോടും അഭ്യർത്ഥിക്കുന്നതായി പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ ലെബനനിലുള്ള ബ്രിട്ടീഷ് പൗരന്മാരെ പിന്തുണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് തോക്കുധാരികൾ ഇസ്രായേലിനെ ആക്രമിക്കുകയും 1,200 ഓളം പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്‌തതു മുതൽ മിഡിൽ ഈസ്റ്റിലുടനീളം സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക നീക്കത്തിൽ 41,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ആണ് റിപ്പോർട്ടുകൾ.
© Copyright 2024. All Rights Reserved