ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പുകൾ. നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകളാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ വളർച്ചാ ശതമാനം പൂജ്യത്തിലായിരുന്നുവെന്ന് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം എട്ട് മാസത്തിനിടെ ഏറ്റവും വേഗത്തിൽ കുതിക്കുന്നുവെന്ന കണക്കുകൾക്ക് ഒപ്പമാണ് നിരാശാജനകമായ പ്രകടനം.
-------------------aud--------------------------------
സമ്പദ് വ്യവസ്ഥ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിച്ച് ചാൻസലർ നടപ്പാക്കിയ നികുതി പരിഷ്‌കാരങ്ങൾ തിരിച്ചടിച്ചതോടെയാണ് ഇനിയൊരു നികുതി വേട്ട ഉണ്ടാകില്ലെന്നായിരുന്നു ഇതുവരെയുള്ള ചാൻസലറുടെ വാദങ്ങൾ.
എന്നാൽ സമ്പദ് ഘടന പ്രതീക്ഷിച്ച തോതിൽ ഉയരാതെ വന്നതോടെ റേച്ചൽ റീവ്‌സ് മുൻ വാഗ്ദാനങ്ങളെല്ലാം മറക്കുമെന്നാണ് ആശങ്ക. ഉറപ്പുകൾ മറന്ന് വീണ്ടുമൊരു നികുതി വേട്ട നടത്താനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് മുൻനിര ഇക്കണോമിസ്റ്റുകൾ നൽകുന്ന മുന്നറിയിപ്പ്.
ജൂലൈ മുതൽ സെപ്റ്റംബർ വരെ മൂന്ന് മാസങ്ങളിൽ യുകെയുടെ വളർച്ച പൂജ്യത്തിലാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻപ് ഇത് 0.1 ശതമാനമെങ്കിലും ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതോടെ ലേബർ ഗവൺമെന്റിന് എതിരായ വിമർശനവും ശക്തമാകുകയാണ്.
© Copyright 2024. All Rights Reserved