ലേബർ ഗവൺമെന്റ് അധികാരത്തിൽ എത്തിയത് മുതൽ യുകെ സമ്പദ് വ്യവസ്ഥയെ കുറിച്ച് ശുഭകരമായ വാർത്തകളൊന്നും പങ്കുവെയ്ക്കുന്നില്ല. എല്ലാ മേഖലയിലും പ്രതിസന്ധിയെന്നാണ് മന്ത്രിമാർ പറഞ്ഞുനടക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ ബജറ്റിൽ നികുതി കൂട്ടാനുള്ള ഒരുക്കമാണെന്ന് ടോറികളും തിരിച്ചടിക്കുന്നു.
-------------------aud--------------------------------
ഈ ഘട്ടത്തിലാണ് പ്രവചനങ്ങൾ അസ്ഥാനത്താക്കി യുകെ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയത്. രണ്ട് മാസം തുടർച്ചയായി സ്തംഭിച്ച ശേഷമാണ് പുതിയ ഔദ്യോഗിക കണക്കുകൾ വളർച്ച ഉറപ്പിക്കുന്നത്. ആഗസ്റ്റിൽ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്- ജിഡിപി 0.2 ശതമാനമാണെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ രേഖപ്പെടുത്തി പൂജ്യം ശതമാനത്തിൽ നിന്നും നേരിയ വർദ്ധനവാണ് നേടിയിരിക്കുന്നത്. എന്നാൽ ചാൻസലർ റേച്ചൽ റീവ്‌സിന് ഈ വാർത്ത ആശ്വാസം നൽകുന്നില്ല. ഈ മാസം ഒടുവിൽ ഓട്ടം ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചാൻസലർ.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രകടനം അളക്കാനുള്ള സൂചകമാണ് ജിഡിപി. സർവ്വീസ് മേഖലയാണ് വളർച്ചയിലേക്ക് പ്രധാനമായി സംഭാവന നൽകിയത്. ചെറുകിട ഉത്പാദന മേഖലയിൽ 0.5 ശതമാനം വളർച്ചയും കൈവരിച്ചു.
© Copyright 2024. All Rights Reserved