ബലാത്സംഗം നടത്തിയതായി സംശയിച്ചും, നിരോധിത ഉത്പന്നങ്ങള്‍ കൈവശം വെച്ചതിന്റെ പേരിലും പോലീസ് അറസ്റ്റ് ചെയ്ത പ്രമുഖ എംപി താനാണെന്ന് ടോറി പാര്‍ട്ടിയിലെ ക്രിസ്പിന്‍ ബ്ലണ്ട്. പോലീസ് പ്രമുഖ ടോറി എംപിയെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത പ്രചരിച്ചതോടെയാണ് കൂടുതല്‍ അഭ്യൂഹങ്ങള്‍ക്ക് വഴികൊടുക്കാതെ എംപി സ്വയം പേര് പുറത്തുവിട്ടത്. എന്നാല്‍ തന്റെ അറസ്റ്റ് അനാവശ്യമാണെന്നും, അന്വേഷണത്തില്‍ തനിക്കെതിരെ കുറ്റം ചുമത്തില്ലെന്ന് ആത്മവിശ്വാസമുള്ളതായും എംപി അവകാശപ്പെട്ടു.
സോഷ്യല്‍ മീഡിയയില്‍ എത്തിയാണ് പ്രമുഖ ടോറി എംപി താന്‍ തന്നെയാണെന്ന് ബ്ലണ്ട് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. രണ്ട് തവണ ഓഫീസര്‍മാര്‍ തന്നെ ചോദ്യം ചെയ്‌തെന്ന് എംപിയും വ്യക്തമാക്കി. ഗുരുതരമായ ആരോപണങ്ങളില്‍ തനിക്കെതിരായ അറസ്റ്റ് അനാവശ്യമാണെന്ന് 63-കാരനായ മുന്‍ മന്ത്രി അവകാശപ്പെട്ടു. താന്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും ബ്ലണ്ട് പറഞ്ഞു.
© Copyright 2023. All Rights Reserved