ലൈംഗിക തൊഴിലാളികൾക്ക് പെൻഷൻ, പ്രസവാവധി, ആരോഗ്യ ഇൻഷുറൻസ്; ചരിത്ര തീരുമാനവുമായി ബെൽജിയം

02/12/24

ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും ആരോഗ്യ ഇൻഷുറൻസും നൽകി ബെൽജിയം. പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴിൽ സർട്ടിഫിക്കറ്റകളും ഇതിനൊപ്പം ലൈംഗികത്തൊഴിലാളികൾക്ക് ലഭിക്കും. ലോകത്തിൽ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമാണ് ബെൽജിയം. 2022ൽ ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കി മാറ്റിയിരുന്നു.

-------------------aud--------------------------------

ലൈംഗിക തൊഴിലാളികളെയും മറ്റ് തൊഴിലാളികളെപ്പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജോലിയിൽനിന്ന് പിന്മാറുന്ന കാലമാകുമ്പോഴേക്കും പലർക്കും രോഗങ്ങൾ ബാധിക്കാറുണ്ട്. ഇത്തരക്കാർക്ക് പെൻഷൻ അടക്കമുള്ളവ നിലവിൽ വരുന്നത് വലിയ ഗുണകരമാകും. ലോകത്താകമാനം ഒരു കോടിയിലധികം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ രാജ്യങ്ങളിലും നിയമപ്രാബല്യം നൽകി. പക്ഷെ, തൊഴിൽ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യം ബെൽജിയമാണ്. ഇത് വിപ്ലവകരമായ തീരുമാനമാണെന്നും ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴിൽ കൊണ്ടുവരണമെന്നും ലൈംഗികതൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu