ലൈക്ക് എ ഫ്ലെയിം'; ആരാധകർ കാത്തിരുന്ന ആ അപ്ഡേറ്റുമായി ആശിർവാദ് സിനിമാസ്

30/01/25

മലയാള സിനിമ ഈ വർഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ. വമ്പൻ വിജയം നേടിയ ലൂസിഫറിൻറെ രണ്ടാം ഭാഗം എന്നതിനൊപ്പം വലിയ കാൻവാസിൽ ലോകമെമ്പാടും ലൊക്കേഷനുകളുള്ള ചിത്രം എന്നതും എമ്പുരാൻറെ ഹൈപ്പ് ഉയർത്തുന്ന ഘടകമാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ചിത്രത്തിൻറെ ടീസർ ലോഞ്ച്. മലയാള സിനിമയിൽ സമീപകാലത്ത് ഏറ്റവും ഹൈപ്പോടെയെത്തിയ ടീസറും ഇതായിരുന്നു. ഇപ്പോഴിതാ ടീസറിലെ തീം സോംഗ് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.

-------------------aud--------------------------------

ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ തീം സോംഗും ശ്രദ്ധ നേടിയിരുന്നു. ലൈക്ക് എ ഫ്ലെയിം എന്ന് ആരംഭിക്കുന്ന ഇംഗ്ലീഷ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. ഇന്ദ്രജിത്തിൻറെ മകളും ഗായികയുമായ പ്രാർഥനയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവിൻറേതാണ് ചിത്രത്തിൻറെ സംഗീതം. മലയാളത്തിൽ എക്കാലത്തും നിർമ്മിക്കപ്പെട്ടവയിൽ ഏറ്റവും വലിയ ചിത്രം കൂടിയാവും എമ്പുരാൻ.
ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിൻറെ വൻ വിജയത്തിന് പിന്നാലെ 2019 ൽ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങൾക്കൊപ്പം റഷ്യയും ചിത്രത്തിൻറെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. മാർച്ച് 27 ന് ചിത്രം തിയറ്ററുകളിലെത്തും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu