എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ച വീട്ടിൽ നിന്ന് നായകളെ ഒഴിപ്പിക്കും. ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്ന് ജില്ലാ ഭരണകൂടം വിശദമാക്കി. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ സ്ഥലം സന്ദർശിക്കും. വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. എന്നാൽ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്ന് വീണ അവകാശപ്പെടുന്നത്. അതേസമയം 'ജനപ്രതിനിധി എന്ന നിലയിലാണ് അവിടെ പോയത് എന്നും വീട്ടുടമസ്ഥന്റെ മകനാണ് മതിൽ ചാടി അകത്ത് കടന്നത്, നായ്ക്കളെ ഉപദ്രവിക്കണമെന്നില്ല, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നും വാടകവീട്ടിൽ അറുപതോളം തെരുവ് നായ്ക്കളെ പാർപ്പിച്ച സംഭവത്തിൽ പിവി ശ്രീനിജിൻ പ്രതികരിച്ചു .
© Copyright 2025. All Rights Reserved