എൻഎച്ച്എസിന്റെ കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽ നിന്നും പോരാടിയ ഡോക്ടർമാർ അതിന്റെ ജീവിക്കുന്ന ഇരകളായി മാറിയിരിക്കുകയാണ്. ലോംഗ് കോവിഡ് ബാധിച്ച് വികലാംഗത്വം ബാധിക്കുകയും, സാമ്പത്തികമായി തകരുകയും ചെയ്ത ഡോക്ടർമാർ ഇപ്പോൾ എൻഎച്ച്എസിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ്.
ആദ്യഘട്ടത്തിൽ പിപിഇ ലഭ്യമാക്കാതെ എൻഎച്ച്എസ് തങ്ങളെ നിത്യരോഗികളാക്കി മാറ്റിയെന്നാണ് നൂറുകണക്കിന് ഡോക്ടർമാർ ഉന്നയിക്കുന്ന ആരോപണം. ബ്രാഡ്‌ഫോർഡ് റോയൽ ഇൻഫേർമറിയിൽ ജോലി ചെയ്യവെ 2020 നവംബറിൽ കൊറോണാവൈറസ് പിടിപെട്ട ഡോ. കെല്ലി ഫിയേൺലി ഇപ്പോഴും ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.
ഗുരുതരമായ തോതിൽ വിറയലും, ഹാലുസിനേഷനും, വ്യത്യസ്തമായ ഹൃദയമിടിപ്പും നേരിടുന്നതായി ഈ ഡോക്ടർ പറയുന്നു. തലച്ചോറിന്റെ ഭാഗങ്ങളിൽ തടിപ്പ് രൂപപ്പെടുന്നതാണ് ഇതിന് കാരണം. മറ്റൊരു ഡോക്ടർക്ക് നട്ടെല്ലിന് കേടുപാട് സംഭവിക്കുകയാണ് ഉണ്ടായത്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കണക്ക് പ്രകാരം 600 ഡോക്ടർമാർക്കാണ് ലോംഗ് കൊവിഡ് പിടിപെട്ടിരിക്കുന്നത്. 60% പേർക്കും അനാരോഗ്യവും, 48% പേർക്ക് വരുമാന നഷ്ടവുമാണ് ഈ പ്രതിസന്ധി മൂലം ഉണ്ടായത്.
© Copyright 2024. All Rights Reserved