ക്രിക്കറ്റ് ആരാധകർക്ക് വിസ്മയങ്ങൾ സമ്മാനിച്ചതായിരുന്നു ഇത്തവണത്തെ ലോകകപ്പ്. മാക്സ് വെല്ലിന്റെ അത്യുഗ്രൻ ഇരട്ട സെഞ്ച്വറി, ഷമിയുടെ മാസ്മരിക ബൗളിങ്. ഫഖർ സമാന്റ വെടിക്കെട്ട് ബാറ്റിങ്….അങ്ങനെ നീളുന്നു. എന്നാൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പ് മറ്റൊരു ചരിത്രനേട്ടം കൂടി പിന്നിട്ടു. ഏറ്റവും കൂടുതൽ ആളുകൾ കളി കണ്ട ലോകകപ്പ് എന്ന നേട്ടമാണ് ഐസിസി സ്വന്തമാക്കിയത്.
ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകളാണ് സ്റ്റേഡിയത്തിൽ കളി കണ്ടത്. ഇനിയും ആറ് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് അതുല്യ നേട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ അഫ്ഗാൻ ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് കാണികളുടെ എണ്ണം പത്ത് ലക്ഷം കടന്നത്. പത്ത് ലക്ഷം ആളുകൾ നേരിട്ട് എത്തി കളി കാണാനെത്തിയതോടെ റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയതെന്ന് ഐസിസി ഇവന്റ്സ് മേധാവി ക്രിസ് ടെറ്റ്ലി പറഞ്ഞു. ഏകദിന ക്രിക്കറ്റിനോടുള്ള ആരാധകരുടെ പിന്തുണ എത്രമാത്രം വലുതാണെന്ന് ഇത് കാണിക്കുന്നു. സെമി ഫൈനൽ മത്സരത്തിലേക്ക് കടക്കുന്നതോടെ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
© Copyright 2023. All Rights Reserved