എതിരില്ലാത്ത ആറ് ഗോളിനാണ് ബൊളിവിയയെ പരാജയപ്പെടുത്തിയപ്പോൾ ജൂലിയൻ അൽവാരസും മാർട്ടിനെസ്, തിയാഗോ അൽമേഡ എന്നിവരാണ് അർജന്റീനക്കായി മറ്റുഗോളുകൾ നേടി.
അന്താരാഷ്ട്ര ഫുട്‌ബോളിൽ മെസിക്കും റൊണാൾഡോയ്ക്കും പത്ത് വീതം ഹാട്രിക്കുകൾ ഉണ്ട്. ദേശീയ ടീമീനായി ഈ നേട്ടം കൈവരിച്ച രണ്ടേ രണ്ടുതാരങ്ങളും ഇവരാണ്. 'ഇവിടെ വന്ന് കളിക്കുമ്പോൾ ജനങ്ങളുടെ സ്‌നേഹം അനുഭവിക്കുന്നു. അവർ എന്റെ പേര് ഉച്ചത്തിൽ വിളിക്കുമ്പോൾ ഞാൻ ആവേശഭരിതാനാണ്. അർജന്റീനയിൽ കളിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു' മെസി എക്‌സിൽ കുറിച്ചു. 2012 ഫെബ്രുവരി 29ന് സ്വിറ്റ്‌സർലൻഡിനെതിരായ സൗഹൃദ മത്സരത്തിലാണ് മെസി തന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക് നേടിയത്. 2013 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരായിയായിരുന്നു റൊണാൽഡോയുടെ ആദ്യ ഹാട്രിക്.
© Copyright 2024. All Rights Reserved