ലോകത്തിന് ആശ്വാസം, ചിക്കുൻഗുനിയ ഇനി വില്ലനാകില്ല; ആദ്യ വാക്സീന് യുഎസ് അനുമതി

11/11/23

ലോകത്തിന് ആശ്വസിക്കാം, ചിക്കുൻഗുനിയ ഇനി അത്ര ഭീകരമാകില്ല. ചിക്കുന്‍ഗുനിയ തടയാനുള്ള ആദ്യ വാക്സീന് യുഎസ് അനുമതി നൽകി. വാല്‍നെവ വികസിപ്പിച്ച വാക്സീന്‍ ‘ഇക്സ്ചിക്’ എന്ന പേരിലാകും വിപണിയിലെത്തുക. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്.
18 വയസ്സിനു മുകളിലുള്ളവർക്കാണു വാക്സീന്‍ നല്‍കുക. ഒറ്റത്തവണയാണ് എടുക്കേണ്ടത്. ചിക്കുന്‍ഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേക്കു ഉടനെ വാക്സീൻ എത്തുമെന്നാണു റിപ്പോർട്ട്. ലോകത്തു പലയിടത്തും ഭീഷണിയായ ചിക്കുഗുനിയ എന്ന വൈറൽപനി 2007ൽ ആണ് കേരളത്തിൽ പടർന്നു പിടിച്ചത്. സാധാരണ മഴക്കാലത്താണ് ഈ പനി പടരുക. ആർബോ വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണു രോഗാണുവാഹകർ.
രോഗാണുക്കളുള്ള കൊതുക് കടിച്ച് 2–12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മിക്കവരിലും 7 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഏറ്റവും പ്രധാന ലക്ഷണം ശക്തമായ പനിയാണ്. മിക്കവരിലും വിറയലോടു കൂടിയ കഠിനമായ പനിയാണ് ഉണ്ടാവുക. ഡെങ്കിപ്പനി, വൈറൽ പനി എന്നിവയോട് സാമ്യമുണ്ടെങ്കിലും ചില പ്രത്യേകതകൾ ശ്രദ്ധിച്ചാൽ ചിക്കൻഗുനിയയെ വേർതിരിച്ചറിയാം. ചിക്കുൻഗുനിയ പനിയോടൊപ്പം ശരീരത്തിലെ വിവിധ സന്ധികളിൽ നീരും വേദനയും ഉണ്ടാവുന്നു. ചിലർക്ക് പനിയോടൊപ്പം ക്ഷീണം, ഛർദ്ദി, മനംമറിച്ചിൽ എന്നിവയും ഉണ്ടാവാം.

Latest Articles

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാലും പകുതിയോളം ജീവനക്കാർക്ക് 5മുതൽ  10 വർഷത്തേക്ക് ഫെയ്സ്ബുക്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. ഇതുവഴി ജീവനക്കാരെ ഓഫീസുകളിൽ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവൽക്കരണം കൊണ്ടുവരാനാണ് സക്കർബർഗിന്റെ ശ്രമം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu