ലോകത്തിലാദ്യമായി  ഇന്ന്  അമേരിക്കയിൽ നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നു

25/01/24

നൈട്രജൻ വാതകം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ വധശിക്ഷ ഇന്ന് അമേരിക്കയിൽ നടപ്പാക്കാൻ ഇരിക്കെ ലോകം മുഴുവൻ ഉറ്റുനോക്കുന്നത് അമേരിക്കയെയാണ്. വളരെ ക്രൂരവും വേദനാജനകവുമായ ഈ മാർഗ്ഗം ശരിക്കും മനുഷ്യത്വ രഹിതമാണെന്നാണ് ഐക്യരാഷ്ട്ര സഭയും അഭിപ്രായപ്പെടുന്നത്. 1988-ൽ സുവിശേഷ പ്രസംഗകനായ ഭർത്താവിന്റെ നിർദ്ദേശ പ്രകാരം ഒരു സ്ത്രീയെ കൊലചെയ്ത കെന്നെത്ത് സ്മിത്ത് എന്ന 58 കാരനാണ് ഈ അപൂർവ്വ ശിക്ഷ വിധിച്ചിരിക്കുന്നത്.

നിയമപരമായ രീതിയിൽ കുത്തിവയ്പിലൂടെ വധശിക്ഷ നടപ്പിലാക്കുവാനായിരുന്നു 2022 നവംബറിൽ കോടതി ഉത്തരവിട്ടത്. എന്നാൽ, അതിൽ നിന്നും അയാൾ രക്ഷപ്പെടുകയായിരുന്നു. അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളിൽ നൈട്രജൻ ഉപയോഗിച്ചുള്ള വധശിക്ഷ നിയമവിധേയമാണ്. അതിനാലാണ് പിന്നീട് ഇയാളെ ഈ മാർഗത്തിലൂടെ വധിക്കാൻ തീരുമാനിച്ചത്.
ഈ മാർഗ്ഗം സ്വീകരിക്കുന്നതിൽ മനുഷ്യത്വ രഹിതമായി ഒന്നുമില്ലെന്നാണ് സംസ്ഥാന ഭരണകൂടം അവകാശപ്പെടുന്നതെങ്കിലും വിദഗ്ധർ പറയുന്നത് അമിതമായ വേദനയും അപമാനവും സഹിക്കേണ്ടി വരുമെന്നാണ്. ഒരുപക്ഷെ അയാൾ മരണമടയാതെ, നിർജ്ജീവാവസ്ഥയിൽ എത്തിച്ചേരുന്നതിനും സ്വന്തം ഛർദ്ദിലിൽ കിടന്ന് ശ്വാസം മുട്ടി മരിക്കുന്നതിനും ഇടവന്നെക്കാമെന്നുമാണ്. ചില മൃഗങ്ങളെ വധിക്കുന്നതിന് പോലും ഈ രീതിയ് ഉപയോഗിക്കുന്നതിന് അമേരിക്കൻ വെറ്റിനറി മെഡിക്കൽ അസ്സോസിയേഷൻ എതിർപ്പുയർത്തുന്നുണ്ട്.
ചില സ്പീഷീസിൽ ഉൾപ്പെടുന്ന മൃഗങ്ങൾക്ക് ഇത് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കും എന്നതിനാലാണത്. ക്രൂരമായ പീഢനം, മനുഷ്യത്വരഹിതമായ സമീപനം, ശിക്ഷ എന്നിവയെ എതിർക്കുന്ന മനുഷ്യാവകാശ കരാറുകളുടെ ലംഘനമാകും ഇതെന്ന് ഐക്യരാഷ്ട്രസഭയിലെ ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ഇന്ന്, വ്യാഴാഴ്ച്ച പ്രാദേശിക സമയം അതിരാവിലെ 2 മണിക്കും വെള്ളിയാഴ്ച്ച രാവിലെ 6 മണിക്കും ഇടയിലായിരിക്കും ശിക്ഷ നടപ്പാക്കുക. ഈ സമയത്തിനുള്ളിൽ ഇത് തടയുന്നതിനുള്ള നടപടികളുമായി നിയമ വിദഗ്ധരും മുന്നോട്ട് പോകുന്നുണ്ട്.
ഈ പുതിയ മാർഗ്ഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്ന ഉടനെ സ്മിത്ത് ഒരു അവസാന ശ്രമമായി ദയാഹർജി നൽകിയിരുന്നു. എന്നാൽ അത് സുപ്രീംകോടതി നിരാകരിക്കുകയായിരുന്നു. കുത്തിവയ്പിലൂടെയുള്ള വധശിക്ഷ നടപ്പാക്കുന്നതിന് സമാനമായി കുറ്റവാളിയെ പൂർണ്ണ നഗ്‌നനാക്കി പരിശോധിക്കുകയും കൈകാലുകൾ ബന്ധിക്കുകയും ചെയ്തതിന് ശേഷമായിരിക്കും ശിക്ഷ നടപ്പിലാക്കുക.
കൈകാലുകൾ അനക്കാൻ ആകാത്തവിധം കട്ടിലിൽ ബന്ധിച്ചതിന് ശേഷമായിരിക്കും ടൈപ്പ് - സി ഫുൾ ഫേസ്പീസ് സപ്ലൈഡ് എയർ റെസ്പിരേറ്റർ എന്നറിയപ്പെടുന്ന മാസ്‌ക് ഇയാളെ ധരിപ്പിക്കുക. വ്യാവസായിക മേഖലകളിൽ, ചില കടുത്ത സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനാണ് സാധാരണയായി ഈ വിഭാഗത്തിൽ പെടുന്ന മാസ്‌കുകൾ ഉപയോഗിക്കുക. ഇവിടെ ഓക്സിജന് പകരം നൈട്രജൻ ആയിരിക്കും നൽകുക.

Latest Articles

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu