ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി യുകെ വംശജ. സറേയിലെ ലൈറ്റ്വാട്ടറിലെ ഒരു കെയർ ഹോമിൽ താമസിക്കുന്ന 115 വയസ്സും 252 ദിവസവും പ്രായമായുള്ള എഥേൽ കാറ്റർഹാം എന്ന സ്ത്രീയാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
-------------------aud--------------------------------
ഇന്നലെ 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസിന്റെ മരണത്തിനു പിന്നാലെയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി എഥേൽ മാറിയത്. 1909 ഓഗസ്റ്റ് 21 ന് ജനിച്ച എഥേൽ, എഡ്വേർഡ് ഏഴാമൻ രാജാവിന്റെ ഭരണകാലത്ത് ജീവിച്ച അവസാന ആളാണ്. ആരുമായും താൻ തർക്കിക്കാറില്ലെന്നും, അവർ പറയുന്നത് കേൾക്കുകയും തനിക്ക് ഇഷ്ടമുള്ളത് ചെയ്യുകയും ചെയ്യുന്നതാകാം തന്റെ ദീർഘായുസ്സിന്റെ രഹസ്യം എന്ന് എഥേൽ പറയുന്നു. ഗിന്നസ് വേൾഡ് റെക്കോർഡും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളുകളുടെ ഡാറ്റാബേസായ ലോംഗെവിക്വസ്റ്റും പുതിയ റെക്കോർഡ് സ്ഥിരീകരിച്ചു.
© Copyright 2024. All Rights Reserved