ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി 3 യുകെ യൂണിവേഴ്സിറ്റികള്‍. 100 ല്‍ 98.5 സ്‌കോറോടെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. എട്ടാം വര്‍ഷമാണ് ഓക്സ്ഫോര്‍ഡ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. യുകെയില്‍ നിന്ന് അടുത്ത മികച്ച സര്‍വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ആണ്. എങ്കിലും കേംബ്രിഡ്ജ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ താഴേക്ക് പോയി 97.5 സ്‌കോറോടുകൂടി അഞ്ചാംസ്ഥാനത്താണ് ഇപ്പോള്‍. ലണ്ടനിലെ ഇംപീരിയല്‍ കോളേജാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്
95.1 സ്കോര്‍ നേടുകയും, അന്താരാഷ്ട്ര വീക്ഷണത്തിന് പ്രത്യേകിച്ച് ഉയര്‍ന്നതായി (98.3) അടയാളപ്പെടുത്തുകയും ചെയ്തതാണ് ഇംപീരിയല്‍ കോളേജിനു നേട്ടമായത്. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗിലാണ് ബ്രിട്ടനിലെ മൂന്ന് സര്‍വകലാശാലകള്‍ മുന്നിലെത്തിയിരിക്കുന്നത്. 108 രാജ്യങ്ങളില്‍ നിന്നുള്ള 1900 ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ താരതമ്യം ചെയ്ത് 18 വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
അധ്യാപനം, ഗവേഷണ അന്തരീക്ഷം, റിസര്‍ച്ച് ക്വാളിറ്റി, അന്തര്‍ദേശീയ വീക്ഷണം മുതലായ വ്യത്യസ്ത മാനദണ്ഡങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, പ്രിന്‍സ്റ്റണ്‍, യേല്‍ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ അമേരിക്കന്‍ സ്ഥാപനങ്ങളാണ് ആദ്യ പത്തില്‍ ബാക്കിയുള്ളത്. ലോകത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും ആധികാരികമായ പട്ടികകളില്‍ ഒന്നാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
© Copyright 2023. All Rights Reserved