ടിബറ്റിലെ ബ്രഹ്മപുത്ര നദിയിലാണ് ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നിർമിക്കാനൊരുങ്ങി ചൈന. ടിബറ്റൻ പീഠഭൂമിയുടെ കിഴക്കൻ അരികിലാണ് ചൈന പടുകൂറ്റൻ ഡാം നിർമിക്കുന്നത്. ജലവൈദ്യുത അണക്കെട്ടിൻ്റെ നിർമ്മാണത്തിന് ചൈന അംഗീകാരം നൽകി. പദ്ധതി ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
-------------------aud--------------------------------
2020-ൽ ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ നൽകിയ കണക്കനുസരിച്ച് യാർലുങ് സാങ്‌ബോ (സാങ്പോ) നദിയിൽ നിർമിക്കുന്ന അണക്കെട്ടിന് പ്രതിവർഷം മണിക്കൂറിൽ 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. നിലവിൽ ലോകത്തെ ഏറ്റവും വലിയ പദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ടിൻ്റെ ശേഷിയുടെ മൂന്നിരട്ടിയിലധികം വരും.
ചൈനയുടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, എൻജിനീയറിങ് അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, ടിബറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. യാർലുങ് സാങ്‌ബോയുടെ ഒരു ഭാഗം 50 കിലോമീറ്റർ പരിധിയിൽ 2,000 മീറ്റർ (6,561 അടി) താഴേക്ക് പതിക്കുന്നു. ഇവിടെ ജലവൈദ്യുത പദ്ധതിക്ക് വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ.
© Copyright 2024. All Rights Reserved