ലോകത്ത് ഏറ്റവും കരുത്തുള്ള പാസ്‌പോർട്ട് ; യുഎഇ തന്നെ ഒന്നാം സ്ഥാനത്ത്

04/01/24

വിദേശ യാത്രയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ് പാസ്‌പോർട്ട്. ഓരോ രാജ്യങ്ങൾക്കും അവരുടേതായ ചിഹ്നങ്ങൾ ഉൾപ്പെടുന്ന പാസ്‌പോർട്ടുണ്ടാകും. രാജ്യത്തിന്റെ സുസ്ഥിരത, സാമ്പത്തിക കെട്ടുറപ്പ്, സുരക്ഷ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ അനുസരിച്ച് പാസ്‌പോർട്ടുകൾക്ക് കരുത്ത് വർധിക്കും. ഓരോ പാസ്‌പോർട്ടുകൾക്കും കരുത്തിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികം.
ലോകത്ത് ഏറ്റവും കരുത്തുള്ള പാസ്‌പോർട്ട് ഏത് എന്നത് എല്ലാ വർഷവും പുറത്തുവരുന്ന വിവരമാണ്. യുഎഇയാണ് കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഈ വർഷവും യുഎഇ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് ആഗോള ധനകാര്യ ഉപദേശക സംഘടനയായ അർടൺ കാപിറ്റൽ വ്യക്തമാക്കുന്നു. 2024ലെ പാസ്‌പോർട്ട് സൂചിക സംഘടന പുറത്തുവിട്ടു.

-------------------aud--------------------------------

 യുഎഇ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 180 രാജ്യങ്ങളിൽ വിസാ ഇളവ് ലഭിക്കുമെന്നതാണ് പ്രത്യേകത. 120 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ ഈ പാസ്‌പോർട്ട് ഉടമയ്ക്ക് സാധിക്കും. മാത്രമല്ല, 60 രാജ്യങ്ങൾ വിസ ഓൺ അറൈവൽ സൗകര്യവും യുഎഇ പാസ്‌പോർട്ടുള്ളവർക്ക് അനുവദിക്കുന്നു. രണ്ടാം സ്ഥാനത്ത് നിരവധി രാജ്യങ്ങളുണ്ട്.ജർമനി, സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്‌സ് എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 178 രാജ്യങ്ങളിലേക്ക് വിസ ഇളവ് ഇവർക്ക് ലഭിക്കും. സ്വീഡൻ, ഫിൻലാന്റ്, ലക്‌സംബർഗ്, ഓസ്ട്രിയ, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകളാണ് സൂചികയിൽ മൂന്നാം സ്ഥാനത്ത്. 117 രാജ്യങ്ങളിൽ ഇവർക്ക് ഇളവുണ്ട്. ഇന്ത്യ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയിൽ ഇല്ല എന്നതും എടുത്തുപറയണം. ഇന്ത്യയുടെ സ്ഥാനം 66 ആണ്. ആഫ്രിക്കൻ രാജ്യമായ സാംബിയക്കൊപ്പമാണ് ഇന്ത്യ. ഇന്ത്യയുടെ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 26 രാജ്യങ്ങൡലേക്ക് മാത്രമാണ് വിസയില്ലാതെ സഞ്ചരിക്കാൻ സാധിക്കുക. 121 രാജ്യങ്ങളിലേക്ക് വിസ നിർബന്ധമാണ്. 51 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാണ്. ശ്രീലങ്ക, തായ്‌ലാന്റ്, ഇന്തോനേഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ മാസം ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് വലിയ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. നിശ്ചിത കാലത്തേക്ക് മാത്രമാണ് വിസ രഹിത യാത്ര ഈ രാജ്യങ്ങൾ അനുവദിച്ചിട്ടുള്ളത്. ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇന്ത്യൻ പാസ്‌പോർട്ട് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കരുത്ത് വർധിക്കുന്നു എന്ന മാറ്റവും എടുത്തുപറയണം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu