യുദ്ധ പ്രഖ്യാപനം നടത്തിയ ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാൻ ഹിസ്ബുള്ളയ്ക്ക് കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയൻ. ലെബനനെ മറ്റൊരു ഗാസയാക്കരുതെന്ന് ഇറാൻ പ്രസിഡന്റ് അഭ്യർത്ഥിച്ചു.
-------------------aud--------------------------------
പാശ്ചാത്ത്യ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്ന രാജ്യമാണ് ഇസ്രായേൽ. ഇവരെല്ലാം ഇസ്രായേലിനെ പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. അതിനാൽ അവരെ തോൽപ്പിക്കുക പ്രയാസമാണ്.
ഹിസ്ബുള്ളയ്ക്ക് ഇറാൻ പിന്തുണ നൽകുമോ എന്ന ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാനും അദേഹം തയാറായില്ല. ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാൻ അനുവദിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുമെന്നാണ് മസൂദ് പെസഷ്‌കിയന്റെ മറുപടി നൽകിയത്.
അതേസമയം, തങ്ങളുടെ യുദ്ധം ഹിസ്ബുള്ളക്കെതിരെയാണെന്നും ലെബനനെതിരെയോ അവിടുത്തെ ജനങ്ങൾക്കെതിരെയോ അല്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ നടപടി ഇറാൻ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയാണ്.
വ്യോമാക്രമണം നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ഇപ്പോൾ ദയവായി ഒഴിഞ്ഞുപോകണം. സൈനിക നടപടി അവസാനിക്കുമ്പോൾ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താമെന്ന് നെതന്യാഹു വ്യക്തമാക്കി.
ലെബനന് നേരെ നടത്തിയ വ്യോമാക്രമണത്തിനുശേഷം പുറത്തുവിട്ട വീഡിയോയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലെബനനിലെ ജനങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഹിസ്ബുള്ളയെന്നും അദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved