ആകെ 6 സീറ്റ് ആവശ്യപ്പെട്ട BDJS ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകുമെന്നും സൂചന നൽകി. ബിജെപി എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തി സുരേഷ്‌ഗോപി മത്സര രംഗത്ത് സജീവമായിരിക്കെയാണ് തൃശ്ശൂർ സീറ്റിന് മേൽ അവകാശവാദമുന്നയിച്ച് BDJS ഉം രംഗത്തെത്തുന്നത്. കൊച്ചിയിൽ നടന്ന എൻഡിഎ നേതൃയോഗത്തിലാണ് സീറ്റിൻമേലുള്ള ആവശ്യം പാർട്ടി മുന്നോട്ടു വച്ചത്. തൃശ്ശൂരിന് പുറമേ കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി, വയനാട് ഉൾപ്പെടെ ആറ് സീറ്റുകളാണ് ബിഡിജെഎസിന്റെ ലക്ഷ്യം. എന്നാൽ തൃശ്ശൂരിന് മേലുള്ള അവകാശവാദം മുളയിലേ നുള്ളിയ ബിജെപി മാവേലിക്കര, കോട്ടയം സീറ്റുകളുടെ കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല. മാവേലിക്കരയിൽ പി.സുധീറും, കോട്ടയത്ത് അനിൽ ആന്റണിയുമാണ് ബിജെപിയുടെ മനസിൽ.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകുമെന്ന സൂചന BDJS നേതൃത്വം നൽകിയിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിക്കുമെന്ന് യോഗത്തെ ബിഡിജെഎസ് അറിയിച്ചു. മത്സര സാധ്യതയുള്ള മണ്ഡലം തന്നെ തുഷാറിനായി നീക്കി വയ്ക്കാനും ധാരണയായി.
© Copyright 2023. All Rights Reserved