ലോക്‌സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ രംഗത്ത്. 'മിഷൻ 2024' എന്ന പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി രൂപീകരിച്ച്‌കേ രളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്‌ഥാനാർഥികളുടെ വൻ വിജയം ഉറപ്പാക്കി രാജ്യത്ത് ഇന്ത്യ മുന്നണി, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് യുകെയിലെത്തിയ സൈബർ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവരെ അണിചേർത്തുകൊണ്ടാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
-------------------aud--------------------------------
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് ഉൾപ്പെടെ ചെയ്തത ജനദ്രോഹ നടപടികൾ തുറന്നുകാട്ടി, കേരളത്തിലെ ഇരുപതു ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്ന തരത്തിൽ പ്രചാരണ തന്ത്രങ്ങൾ ഒരുക്കുകയാണ്. മിഷൻ 2024' തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി (യു കെ) - കേരള ചാപ്റ്റർ പ്രസിഡൻ്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.
പ്രചാരണകമ്മിറ്റി ഭാരവാഹികൾ: സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്‌ണൻ, നിസാർ അലിയാർ (കോ - കൺവീനേഴ്‌സ്), അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തുമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ് (കമ്മിറ്റി അംഗങ്ങൾ)
© Copyright 2023. All Rights Reserved