ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഉത്സവാഘോഷങ്ങൾ കണക്കിലെടുത്ത് ബിഹാറിൽ നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത് അവസാനിക്കുക. നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന നാളെ മുതൽ ആരംഭിക്കും.
മാർച്ച് 30 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഏപ്രിൽ 19നാണ് നടക്കുക. തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരൻ എന്നിവർ ഇന്ന് പത്രിക സമർപ്പിക്കും.
© Copyright 2024. All Rights Reserved