ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ അട്ടിമറി വിജയം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഗുകേഷിന്റെ പാരമ്പര്യത്തെച്ചൊല്ലി പോര്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനാണ് 18 വയസുകാരനാണ് ഇദ്ദേഹം. തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ട്വിറ്ററിൽ പരസ്പരം തങ്ങളുടെ സംസ്ഥാനക്കാരനെന്ന് അഭിസംബോധന ചെയ്താണ് ഗുകേഷിനെ അഭിനന്ദിച്ചത്.
-------------------aud------------------------------
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പോരിന് തിരി കൊളുത്തിയത്. "ശ്രദ്ധേയമായ നേട്ടം.. മറ്റൊരു ചാമ്പ്യനെക്കൂടി സൃഷ്ടിച്ച് ആഗോള ചെസ്സ് തലസ്ഥാനമെന്ന സ്ഥാനം വീണ്ടുമുറപ്പിക്കാൻ ചെന്നൈ" - എന്നാണ് വ്യാഴാഴ്ച രാത്രി 7.25 ന് സ്റ്റാലിൻ എക്സിൽ പോസ്റ്റ് ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി ഗുകേഷിന് ഗോൾഡ് മെഡൽ അണിയിക്കുന്ന ചിത്രത്തോടൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ രണ്ട് മിനിറ്റിന് ശേഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ ട്വീറ്റും വന്നു. "നമ്മുടെ സ്വന്തം തെലുങ്ക് ഭാഷക്കാരന ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" എന്നായിരുന്നു പോസ്റ്റ്
© Copyright 2024. All Rights Reserved