ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി  3D യിൽ ഒരുങ്ങുന്ന ബൈബിൾ സിനിമയുടെ 3D ടൈറ്റിൽ പോസ്റ്റർ വത്തിക്കാനിൽ പോപ്പ് ഫ്രാൻസിസ് പ്രകാശനം ചെയ്തു.

07/12/24

ലോക സിനിമാ ചരിത്രത്തിൽ പുതുചരിത്രമെഴുതുന്ന 3D ബൈബിൾ സിനിമ ‘Jesus and Mother Mary’-യുടെ ടൈറ്റിൽ 3D പോസ്റ്റർ വത്തിക്കാനിൽ വെച്ച് പ്രകാശനം ചെയ്തു.ഹോളിവുഡിലും, യു എ ഇ ലും ആസ്ഥാനമായ റാഫേൽ ഫിലിം പ്രൊഡക്ഷൻസ് ആണ് ഈ സിനിമ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലേക്കും നിർമ്മിക്കുന്നത് . സിനിമയുടെ 3D പോസ്റ്റർ പ്രകാശന ചടങ്ങ് പോപ്പ് ഫ്രാൻസിസ് അനുഗ്രഹിച്ചതോടെ  ലോക സിനിമാ ലോകം ഈ പ്രോജക്റ്റിനെ വലിയ ആവേശത്തോയാണ് ഉറ്റുനോക്കുന്നത് .
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം ആളുകൾ പങ്കെടുത്തിരുന്ന ചടങ്ങിൽ സിനിമയുടെ നിർമാതാവായ റാഫേൽ പോഴോലിപറമ്പിൽ മാർപാപ്പയ്ക്ക് മാർപാപ്പയുടെ തന്നെ മനോഹരമായ 3D ഫോട്ടോ സമ്മാനിച്ചുകൊണ്ട് പ്രത്യേക ശ്രദ്ധ നേടിയിരുന്നു.
റാഫേൽ പൊഴോലിപറമ്പിൽ നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് തോമസ് ബെഞ്ചമിൻ ആണ്. ജീമോൻ പുല്ലേലി ഈ സിനിമയുടെ   പ്രോജക്ട് ഡിസൈനിഗിംനും ടെക്നിക്കൽ  ഡയറക്ഷനും നേതൃത്വം നൽകുന്നു.
റാഫേൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ സഹ നിർമ്മാണത്തിലേക്ക് ഖത്തർ വ്യവസായിയായ ഡേവിസ്  ഇടകളത്തുരും , യു എ ഇ - ഇന്ത്യയിൽ നിന്നുമായി 10ഓളം പേരും കൈ കോർക്കുന്നു .
ലോക സിനിമയെ തന്നെ 3D എഫക്ട്സ് കൊണ്ട് അവതാറിലൂടെ വിസ്മയിപ്പിച്ച  ചക്ക് കോമിസ്കി ഈ പ്രോജക്ടിന്റെ 3D കൈകാര്യം ചെയ്യുന്നു. ബ്രിട്ടനും ഇറ്റലിയിലും ആസ്ഥാനമാക്കിയ മേക്കപ്പ് സ്പെഷ്യലിസ്റ്റ് കമ്പനിയായ മക്കിനാരിയം പ്രോസ്തെറ്റിക് മേക്കപ്പിന് നേതൃത്വം നൽകുന്നു. ഹോങ്‌കോങ്ങ് ആസ്ഥാനമായ ക്യാമെക്സ് ആർട്ട് പ്രൊഡക്ഷൻ നിർവ്വഹിക്കുന്നു. 3D സ്റ്റീരിയോയോസ്‌കോപിക് പ്രൊഡക്ഷൻ ദുബായ് - ഇന്ത്യൻ ആസ്ഥാനമായ XRFX കൈകാര്യം ചെയ്യുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ചുമതല ഇന്ത്യൻ സ്ഥാപനം ആയ CG park ആണ് നിർവഹിക്കുന്നത്
3D സിനിമാ സാങ്കേതികവിദ്യയുടെ  പുതുസാധ്യതകളെ  ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കുന്ന ഈ വമ്പൻ ബജറ്റ് സിനിമ ആഗോളതലത്തിലുള്ള ജനങ്ങളിലേക്ക് 3ഡിയിലൂടെ പുതു ദൃശ്യവിസ്മയം ഏറ്റവും മികച്ച രീതിയിൽ എത്തിക്കാനാണ് റാഫേൽ ഫിലിം പ്രൊഡക്ഷൻ ലക്ഷ്യമിടുന്നത്.
പി ആർ ഓ മഞ്ജു ഗോപിനാഥ്

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu