ലോസ് ആഞ്ചലസ് കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കാമെന്ന് റിപ്പോർട്ടുകൾ. 97-ാമത് ഓസ്‌കാർ പുരസ്‌കാരദാന ചടങ്ങ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള അന്തിമ ചർച്ചകൾ നടക്കുകയാണെന്ന് 'ദി സൺ' റിപ്പോർട്ട് ചെയ്തു.
-------------------aud--------------------------------
ടോം ഹാങ്ക്സ്, എമ്മ സ്റ്റോൺ, മെറിൽ സ്ട്രീപ്പ്, സ്റ്റീവൻ സ്പിൽബർഗ് എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക അക്കാദമി അവാർഡ് കമ്മിറ്റികൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.
96 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഓസ്കാർ അവാർഡ് ദാന ചടങ്ങ് മുടങ്ങിയിട്ടില്ല. കാട്ടുതീയിൽ നിരവധി ആളുകൾ മരിക്കുകയും, പലരുടെയും വീട് അടക്കമുള്ള സ്വത്തുവകകൾ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ചടങ്ങ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.
© Copyright 2025. All Rights Reserved