ബ്രിട്ടനിൽ രണ്ട് തരത്തിലുള്ള നീതിന്യായ വ്യവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ലേബറിന് കുറ്റപ്പെടുത്തൽ. കോടതികളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവർക്ക് സ്‌പെഷ്യൽ പരിഗണന നൽകാനുള്ള നീക്കമാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.
-------------------aud--------------------------------
എല്ലാ വംശീയ ന്യൂനപക്ഷങ്ങൾക്കും, ട്രാൻസ്‌ജെൻഡർ ആളുകൾക്കും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ വ്യത്യസ്തമായ രീതിയിൽ പരിഗണന നൽകാനാണ് നടപടി വരുന്നത്. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ ഈ മാറ്റം നിലവിൽ വരും. എന്നാൽ ഇത് ന്യൂനപക്ഷകൾക്ക് മൃദുശിക്ഷകൾ നൽകുന്നതിലേക്ക് മാറുകയും, കോടതികൾ വെള്ളക്കാർക്കും, ക്രിസ്ത്യാനികൾക്കും എതിരായി മാറുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുമെന്ന് കൺസർവേറ്റീവുകൾ ആരോപിക്കുന്നു. കഴിഞ്ഞ വേനൽക്കാലത്ത് സൗത്ത്‌പോർട്ടിലെ കൊലപാതകങ്ങളെ തുടർന്ന് ഉയർന്ന തർക്കങ്ങളാണ് ഇപ്പോൾ വീണ്ടും ഉടലെടുക്കുന്നത്. പുതിയ നിയമങ്ങൾ ഇപ്പോൾ മജിസ്‌ട്രേറ്റുമാർക്കും, ജഡ്ജിമാർക്കും സെന്റൻസിംഗ് കൗൺസിൽ വിതരണം ചെയ്തിട്ടുണ്ട്. വംശീയ, സാംസ്‌കാരിക, വിശ്വാസി ന്യൂനപക്ഷങ്ങളിൽ പെട്ട ക്രിമിനലുകളെ ശിക്ഷിക്കുന്നതിന് മുൻപ് പ്രീ-സെന്റൻസ് റിപ്പോർട്ട് നൽകണമെന്നാണ് ഗവൺമെന്റ് ആവശ്യപ്പെടുന്നത്. എന്നാൽ ഏപ്രിൽ 1ന് നിലവിൽ വരുന്ന ഈ നിയമങ്ങൾ കസ്റ്റഡി ശിക്ഷകൾ കുറയ്ക്കുന്നതിന് ഇടയാക്കുമെന്ന് ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ജെന്റിക്ക് പറഞ്ഞു. രാജ്യത്ത് രണ്ട് തരത്തിലുള്ള നീതിന്യായ വ്യവസ്ഥ സൃഷ്ടിക്കുകയാണ് കീർ സ്റ്റാർമർ ചെയ്യുന്നതെന്ന് ജെന്റിക്ക് ആരോപിച്ചു. വിവാദം സൃഷ്ടിക്കപ്പെട്ടതോടെ നിബന്ധനകളിൽ മാറ്റം വരുത്തുവെന്ന് ആദ്യം ന്യായീകരിച്ച ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.
© Copyright 2024. All Rights Reserved