റവന്യൂചട്ടങ്ങൾ ബാധകമല്ലാത്ത മതനിയമമൊന്നും ഭാരതത്തിൽ വേണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. വഖഫ് അധിനിവേശത്തിനെതിരേ സമരം ചെയ്യുന്ന മുനമ്പത്തെ സത്യഗ്രഹപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ അനുകൂലമല്ലാത്ത നിലപാടാണെടുത്തത്. കേന്ദ്രം പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും ചേർന്ന് പ്രമേയം പാസാക്കി. ഏറ്റവും വേദനാജനകമായത് ഇതാണ്. ഇത് അപലപനീയമാണ്, അപഹാസ്യമാണ്. നമ്മൾ തെരഞ്ഞെടുത്തവർ നമ്മെ കളിയാക്കുന്നതുപോലെ. സർക്കാരും പാർട്ടികളും ഇവിടത്തുകാർക്കൊപ്പം നിൽക്കണം. ക്രൈസ്തവ സമൂഹം അധ്വാനിച്ചുണ്ടാക്കിയ സ്ഥലമാണ് ഇവിടത്തേത്, പാലാ ബിഷപ് പറഞ്ഞു.
© Copyright 2024. All Rights Reserved