ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പ്രമുഖ സഥാനാർത്ഥികൾക്ക് ഭീഷണിയായി അപരന്മാർ.
വടകര ലോക്‌സഭ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ മുൻമന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാർ രംഗത്ത്. നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ, വടകരയിൽ മുൻമന്ത്രി ശൈലജയ്ക്ക് പുറമെ, ശൈലജ കെ കെ, ശൈലജ കെ, ശൈലജ പി എന്നിവരാണ് മത്സര രംഗത്തുള്ളത്.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ വടകരയിൽ ആകെ 14 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.
-------------------aud--------------------------------fcf308
വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനുമാണ്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് ഷാഫിമാരും രംഗത്തുണ്ട്. ഷാഫി, ഷാഫി ടിപി എന്നിവരാണ് മത്സരരംഗത്തുള്ളത്. അപരന്മാരായ ഷാഫിമാരും ശൈലജമാരും വ്യാഴാഴ്ചയാണ് പത്രിക സമർപ്പിച്ചത്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അപരനായി സിപിഐഎം നേതാവ്. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജ് ആണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ൻ കെ പ്രേമചന്ദ്രന് അപരനായി ഒരാൾ. കണ്ണൂരിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾക്ക് അപരന്മാരുണ്ട്. എം വി ജയരാജന് 3 അപരന്മാർ. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് രണ്ട് അപരന്മാർ. ശശി തരൂരിന് ഒരു അപരൻ. അടൂർ പ്രകാശിന് രണ്ട് അപരന്മാർ.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്. അതിനു ശേഷമേ ഏതൊക്കെ സ്ഥാനാർത്ഥികൾ അവശേഷിക്കുമെന്നതിന്റെ അന്തിമ ചിത്രം വ്യക്തമാകൂ. ഏപ്രിൽ 26 നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
© Copyright 2023. All Rights Reserved