വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കനത്ത മഴ പുതുവത്സരപ്പിറവിയിൽ ജനങ്ങളെ ആഴ്ത്തിയത് വൻ ദുരന്തത്തിൽ. പലരും വീടുകളിൽ കുടുങ്ങിയപ്പോൾ നിരവധിപേർക്കാണ് കാറുകൾ ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാനായി പായേണ്ടി വന്നത്.
-------------------aud--------------------------------
അര നൂറ്റാണ്ടിനിടയിൽ ഇതാദ്യമായി ഒരു കനാൽ കരകവിഞ്ഞൊഴുകിയതോടെ ജീവിതം ദുസ്സഹമായി. ബോൾട്ടൺ, സ്റ്റോക്ക്‌പോർട്ട്, വിഗൺ തുടങ്ങി പല പ്രദേശങ്ങളിലും ഗുരുതരമായ സഹചര്യമാണ്. പുതുവത്സര തലേന്ന് തുടങ്ങി പുതുവർഷ ദിനത്തിലും തുടർന്ന മഴ ചെഷയർ, ലങ്കാഷയർ എന്നിവടങ്ങളെയും ബാധിച്ചു. വെള്ളം പൊങ്ങിയതോടെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതെയായി. ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ചില വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി നഗര സഭ അറിയിച്ചു. ഫ്‌ലാറ്റുകളുടെ ഒരു ബ്ലോക്കിൽ വെള്ളം തീരെ ലഭിക്കാത്ത സാഹചര്യവും വന്നു. ശക്തമായ കാറ്റും കനത്തെ പേമാരിയും മൂലം പലയിടങ്ങളിലും പുതുവത്സര ആഘോഷങ്ങൾ റദ്ദ് ചെയ്തിരുന്നു. മഴയിലേക്ക് കണ്ണു തുറന്ന 2025 ന്റെ ആദ്യ മണിക്കൂറുകളിൽ, റോഡുകളിലെ വെള്ളക്കെട്ടിൽ കുറ്റുങ്ങിപ്പോയ കാറുകളിൽ നിന്നും നിരവധി പേരെയാണ് രക്ഷ്ടിച്ചെടുത്തത്. അവയിൽ ചില കാറുകൾ ഏതാണ്ട് പൂർണ്ണമായും മുങ്ങിയ നിലയിലുമാണ്. ഡിഡ്‌സ്ബറി ഹോട്ടലിൽ നിന്നും 500 പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചതായി പോലീസ് പറഞ്ഞു. ഏകദേശം 400 ഓളം വീടുകൾക്ക് വെള്ളപ്പൊക്ക ഭീഷണി ഉണ്ടായിരുന്നെങ്കിലും, ഒഴിപ്പിക്കാൻ മാത്രം ഗുരുതര സാഹചര്യമായിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
© Copyright 2024. All Rights Reserved