ദുരന്തം തകർത്ത വയനാടിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായത്തിന്റെ വിളികളെത്തുന്നുണ്ട്.അന്നന്നത്തെ വരുമാനത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ പോലും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകുന്ന കാഴ്ചകളാണു നമുക്കു ചുറ്റും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തന്റെ UK സന്ദർശനവേളയിൽ, ദുരന്തം അറിഞ്ഞ ഉടൻ എടുത്ത തീരുമാനം ആണ് .ഒഐസിസി UK ,പ്രസിഡന്റ് .കെ.കെ മോഹൻദാസും മാഗ്‌നവിഷൻ tv മാനേജിങ് ഡയറക്ടർ Dcn . ജെയിംസ് ജോസ് ഉം മുൻകൈ എടുത്തു നടപ്പിലാക്കിയത് . മാഗ്‌നവിഷൻ പ്രൊഡക്ഷൻ ടീം അവശ്യ മരുന്നുകളും ,ഭക്ഷണവും ,രക്ഷ പ്രേവര്തകര്ക്കു ആവശ്യമായ വസ്തുക്കളുമായി ,കൊച്ചിയിൽ നിന്ന് എറണാകുളം ഡിസിസി .പ്രെസിഡെന്റ് മുഹമ്മദ് ഷിയാസ്, ഫ്ലാഗ് ഓഫ് ചെയ്ത ആംബുലൻസിൽ മേപ്പടിയിലെ GHC യിൽ എത്തി മരുന്നുകൾ ഡിഎംഒ. Saheedha .കെ യെ ഏല്പിക്കുകയും . രക്ഷ പ്രേവർത്തനത്തിനു ആവശ്യമായ സാധനങ്ങൾ യൂത്ത് കോൺഗ്രസ് പ്രേവര്തകരുടെ കളക്ഷൻ സെന്ററിൽ കൈമാറുകയും ചെയ്തു .
-------------------aud-----------------------------
തുടർന്ന് ദുരന്ത ബാധിത പ്രേദേശങ്ങളായ ,ചൂരൽമല , മുണ്ടക്കൈ എന്നിവിടങ്ങളിൽ രെക്ഷപ്രേവര്തനതിൽ ഏർപ്പെടുകയും തുടർന്ന് മേപ്പടിയിലെ ക്യാമ്പുകളും സന്ദർശിക്കുകയുമുണ്ടായി .ചൂരൽമല സന്ദർശനവേളയിൽ ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായാ ശശി തരൂർ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻറെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും മണ്ണിലകപ്പെട്ടവരെ ഉടൻ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാഗ്‌നവിഷൻ Tv യോട് പറഞ്ഞു.
© Copyright 2023. All Rights Reserved