വയനാട്ടിലെ മഴ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി, അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്

05/08/24

വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകി. സന്തോഷ് കുമാർ എം പി യാണ് നോട്ടീസ് നൽകിയത്. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

-------------------aud--------------------------------

ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് മാധ്യമങ്ങൾ വസ്തുതകൾ നിരത്തി റിപ്പോർട്ട് ചെയ്തിരുന്നതാണെന്നും പരാതിയിൽ പറയുന്നുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, ദ്വിഗ് വിജയ് സിങ്, പ്രമോദ് തിവാരി എന്നിവരും ഇതേ വിഷയത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് തവണ കേരളത്തിന് ദുരന്ത മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്‌സഭയിലും രാജ്യസഭയിലും വ്യക്തമാക്കിയത്. ജൂലൈ 18, 23, 25 തീയതികളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 26ന് 20 സെന്റിമീറ്ററിലധികം മഴ പെയ്യുമെന്നും, ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. മണ്ണിടിച്ചിൽ സാധ്യത കണ്ട് തന്റെ നിർദ്ദേശപ്രകാരമാണ് എൻഡിആർഎഫിന്റെ 9 സംഘത്തെ വയനാട്ടിലേയ്ക്ക് അയച്ചതെന്നും കേരളം എന്ത് ചെയ്‌തെന്നുമാണ് അമിത് ഷാ ചോദിച്ചത്. എന്നാൽ ദുരന്തമേഖലയിൽ ഓറഞ്ച് അലർട്ടാണ് കേന്ദ്രം നൽകിയിരുന്നതെന്നും ദുരന്തം സംഭവിച്ചതിന് ശേഷം പുലർച്ചെയാണ് റെഡ് അലെർട്ട് നൽകിയതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu