വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കർ’ എന്ന സ്ഥലത്ത് നടത്താനിരുന്ന സൺബേൺ ന്യൂഇയർ പാർട്ടി ഹൈക്കോടതി തടഞ്ഞു. പരിസരവാസികൾ നൽകിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിർമ്മാണങ്ങൾ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് ന്യൂയർ പാർട്ടി നടത്തുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിർത്തിവെയ്ക്കാൻ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഇന്നലെ ഉത്തരവിട്ട കാര്യം കോടതിയെ അറിയിക്കുകയായിരുന്നു.
-------------------aud----------------------------
പരിപാടിക്ക് യാതൊരു അനുമതിയും നൽകിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു. ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കർശനമായി നടപ്പാക്കാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർേദശം നൽകി.പരിപാടി നടത്താൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല.
© Copyright 2025. All Rights Reserved