ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ ദീർഘകാല പുനരധിവാസ പദ്ധതിയാണ് നടപ്പിലാക്കേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമാണ്. സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേൽ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകുമെന്നും ഗവർണർ തൃശൂരിൽ പറഞ്ഞു.
-------------------aud--------------------------------
ദീർഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ പുലർത്തേണ്ടത്. സംസ്ഥാനസർക്കാർ തയ്യാറാക്കുന്ന പദ്ധതി കേന്ദ്രത്തിന് നൽകുന്നതോടെ അതിന്മേൽ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സഹായമാണ് ലഭിക്കുന്നത്. നിലവിൽ ശരി തെറ്റുകൾ വിലയിരുത്തേണ്ട സാഹചര്യമല്ല. ദുരന്ത മുഖത്താണ് നാം നിൽക്കുന്നതെന്നും ഗവർണർ പറഞ്ഞു. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ വിദഗ്ധ സംഘം പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകും. ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്നാണ് അഞ്ചംഗ സംഘം പരിശോധിക്കുന്നത്. ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളും സംഘം സന്ദർശിക്കും.
© Copyright 2023. All Rights Reserved