വയനാട് ദുരന്തം ധൂർത്തിനുള്ള അവസരമാക്കിയെന്ന് ആരോപണം. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലിൽ താമസിച്ചെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
-------------------aud----------------------------
ബില്ലുകൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്തറിയുന്നത്. 48 ദിവസത്തെ താമസത്തിന് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന് ചെലവായത് 1,92,000 രൂപ എന്നാണ് ബില്ലിൽ പറയുന്നത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഈ തുക അനുവദിക്കാൻ കലക്ടർക്ക് ബിൽ സമർപ്പിച്ചു. അതേസമയം ദുരന്തബാധിതർക്ക് പ്രതിമാസം വാടക ഇനത്തിൽ അനുവദിക്കുന്നത് 6000 രൂപയാണ്. ഈ സ്ഥിതി ഉള്ളപ്പോഴാണ് പ്രതിദിനം 4000 രൂപ ഉദ്യോഗസ്ഥർ എഴുതിയെടുക്കുന്നത്.
© Copyright 2024. All Rights Reserved