ഇതിഹാസ അമേരിക്കൻ താരവും ഏഴ് വട്ടം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കുകയും ചെയ്ത വീനസ് വില്ല്യംസ് വീണ്ടും ടെന്നീസ് കോർട്ടിലേക്ക്. ഏതാണ്ട് ഒരു വർഷത്തിത്തോളമായി മത്സര രംഗത്തില്ലാത്ത താരം 44ാം വയസിലാണ് വീണ്ടും തിരിച്ചെത്തുന്നത്.
-------------------aud------------------------------
അടുത്ത മാസം കാലിഫോർണിയയിൽ തുടങ്ങാനിരിക്കുന്ന ബിഎൻബി പരിബാസ് ഓപ്പൺ (ഇന്ത്യൻ വെൽസ്) പോരാട്ടത്തിൽ താരം കളിക്കും. വൈൽഡ് കാർഡ് എൻട്രിയായാണ് താരം വീണ്ടും മത്സരിക്കാനിറങ്ങുന്നത്.ഇതിഹാസ താരം സെറീന വില്ല്യംസിന്റെ സഹോദരി കൂടിയായ വീനസ് 2024 മാർച്ചിൽ മയാമി ഓപ്പൺ കളിച്ചിരുന്നു. പിന്നീട് മത്സര രംഗത്തു നിന്നു പിൻവാങ്ങി. അന്ന് ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. 5 വിംബിൾഡൺ കിരീടങ്ങളും 2 യുഎസ് ഓപ്പൺ കിരീടങ്ങളും സിംഗിൾസിൽ നേടിയ താരമാണ് വീനസ്. സെറീനയ്‌ക്കൊപ്പം 14 ഗ്രാൻഡ്സ്ലാം വനിതാ ഡബിൾസ് കിരീട നേട്ടങ്ങളിലും പങ്കാളിയായി.
© Copyright 2024. All Rights Reserved