ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ ഒരു ജയം പോലുമില്ലാതെ പ്രാഥാമിക റൗണ്ടിൽ തന്നെ ഇംഗ്ലണ്ട് പുറത്തായിരുന്നു. ടൂർണമെന്റിൽ ബ്രൂക്കിനു ബാറ്റിങിൽ തിളങ്ങാനും സാധിച്ചിരുന്നില്ല. ഐപിഎല്ലിൽ കളിക്കാൻ സാധിക്കാത്തതിൽ ബ്രൂക്ക് ഫ്രാഞ്ചൈസിയോടും ആരാധകരോടും ക്ഷമ ചോദിച്ചു. ഇംഗ്ലണ്ട് ടീമിനായുള്ള മത്സരങ്ങൾക്കാണ് താൻ പ്രാധാന്യം നൽകുന്നത്. ദേശീയ ടീമിനായി ഫോമിലേക്ക് തിരിച്ചെത്തി കളിക്കുക എന്നതാണ് ലക്ഷ്യം. അതിനാൽ കുറച്ചു കാലം പരിശീലനത്തിലടക്കം ശ്രദ്ധ കേന്ദ്രീകരിക്കുക ലക്ഷ്യമിട്ടാണ് താരം ഐപിഎല്ലിൽ നിന്നു പിൻമാറുന്നത്. സമീപ കാലത്ത് സ്പിന്നർമാരെ നേരിടുന്നതിൽ വൻ ശോകമാണ് ബ്രൂക്ക്. ഇതടക്കമുള്ള പോരായ്മകൾ പരിഹരിച്ച് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ബ്രൂക്ക് ലക്ഷ്യം വയ്ക്കുന്നത്. അതേസമയം താരം സ്വയം പിൻമാറാൻ തീരുമാനിച്ചതോടെ ബ്രൂക്കിനു വലിയ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ട് സീസണുകളിലേക്ക് താരത്തിനു വിലക്ക് വന്നേക്കും. സെപ്റ്റംബറിൽ ഐപിഎല്ലിൽ പുതിയ നിയമം നടപ്പിലാക്കിയിട്ടുണ്ട്.
ഈ നിയമം അനുസരിച്ച് ഒരു വിദേശ താരത്തെ ഫ്രാഞ്ചൈസി ലേലത്തിൽ സ്വന്തമാക്കുകയും താരം ഐപിഎല്ലിനു മുൻപ് സ്വയം പിൻമാറുകയും ചെയ്താൽ താരത്തെ ടൂർണമെന്റിൽ നിന്നു വിലക്കാം എന്നാണ് പുതിയ നിയമം. ലേലത്തിലും വിലക്ക് ബാധകമായിരിക്കും. ബ്രൂക്കിനെ ഐപിഎൽ വിലക്കു കാത്തിരിക്കുന്നുവെന്നു ചുരുക്കം.
© Copyright 2024. All Rights Reserved