റുവാണ്ടൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വന്തം പാർട്ടിക്കുള്ളിലെ തീവ്ര വലതു അനുഭാവികൾ ഉയർത്തിയ കലാപത്തെ തന്റെ നയചാരുതികൊണ്ട് ഋഷി സുനക് പരാജയപ്പെടുത്തി. ഈ നിയമത്തെ ഇല്ലാതെയാക്കാൻ എം പിമാർ തുടർന്നും ശ്രമിക്കുമെന്നതിനാൽ പുതുവത്സര ദിനത്തിൽ വീണ്ടും ഒരു പടക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ.
ഏതാണ്ട് ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ആശങ്കകൾക്കും ശ്രമങ്ങൾക്കും ഒടുവിൽ റുവാണ്ടൻ പദ്ധതി പാർലമെന്റിൽ 269 ന് എതിരെ 313 വോട്ടുകൾക്ക് അംഗീകരിക്കപ്പെട്ടു. 44 വോട്ടിന്റെ ഭൂരിപക്ഷമാണ് ബില്ലിന് ലഭിച്ചത്. റുവാണ്ടയിലെക്ക് അഭയാർത്ഥികളെ കയറ്റി വിടുന്നതിനെതിരെ സുപ്രീം കോടതി കഴിഞ്ഞ മാസം വിധി പുറപ്പെടുവിച്ചതിനെ തുടർന്നായിരുന്നു പ്രിൻസിപ്പിൾ ഓഫ് സേഫ്റ്റി ഓഫ് റുവാണ്ട ബിൽ കൊണ്ടുവന്നത്.എന്നാൽ, തങ്ങളുടെ ഉപാധികളും, തങ്ങൾ നിർദ്ദേശിച്ച ഭേദഗതികളും ബില്ലിൽ ഉൾക്കൊള്ളിച്ചില്ലെങ്കിൽ പുതുവത്സരത്തിൽ ഈ നിയമത്തെ ഇല്ലാതെയാക്കുമെന്ന് ഋഷി വിരുദ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. എന്നാൽ, ഇത് ഒരു കേവല വിജയമല്ല, വൻ വിജയമാണെന്നാണ് ഋഷിയുടെ ക്യാമ്പ് അവകാശപ്പെടുന്നത്. പ്രതീക്ഷിച്ചതിലും കുറവ് എതിർപ്പ് മാത്രമെ നേരിടേണ്ടി വന്നുള്ളു എന്നും അവർ പറയുന്നു.വോട്ടിംഗിനുള്ള സമയം അടുത്തതോടെ ഫൈവ് ഫാമിലീസ് എന്നറിയപ്പെടുന്ന വലതു വിഭാഗത്തിൽ പെട്ട എം ;പിമാർ ബില്ലിനെ എതിർക്കുമെന്ന് ഋഷിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആരും തന്നെ ബില്ലിനെ നേരിട്ട് എതിർത്തില്ല. മറിച്ച് ഭാവിയിൽ ഒരു ഭേദഗതിക്കുള്ള അവസരം ഒരുക്കിക്കൊണ്ട് അവർ വോട്ടിംഗിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു. എന്നാൽ, വോട്ടിംഗിൽ നിന്നും മാറി നിന്നവർക്ക് പാർട്ടി നേതൃത്വത്തിന്റെ അനുമതി ഇല്ലായിരുന്നു എന്ന് ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെയെങ്കിൽ, സമീപ ഭാവിയിൽ കൂടുതൽ ടോറി വിമതർ ചർച്ചകളിൽ സ്വരം ഉയർത്തിയേക്കാനുള്ള സധ്യതയാണ് ഇത് കാണിക്കുന്നത്. എന്നാൽ, എതിർപ്പുമൂലം വോട്ടിംഗിൽ നിന്നും വിട്ടു നിന്ന എം പിമാർ എത്രയെന്നതിന് വ്യക്തമായ കണക്കില്ല. രോഗം പോലുള്ള കാരണങ്ങളാൽ വോട്ടിംഗിൽ നിന്നും വിട്ടു നിന്നവരും കൂട്ടത്തിലുണ്ട്. 29 ടോറി വോട്ടുകൾ സർക്കാരിന് എതിരെ വരികയോ അല്ലെങ്കിൽ 57 പേർ വിട്ടു നിൽക്കുകയോ ചെയ്തൽ മാത്രമെ സർക്കാരിന്റെ ഭൂരിപക്ഷത്തെ ഇല്ലാതെയാക്കാൻ കഴിയുകയുള്ളു. അഞ്ച് സ്വതന്ത്ര എം പിമാർ പക്ഷെ ഈ ബില്ലിനെ അനുകൂലിച്ചത് സർക്കാരിന് വലിയൊരു ആശ്വാസമാണ് നൽകിയിരിക്കുന്നത്.
© Copyright 2024. All Rights Reserved