നോ-ഫോൾട്ട് എവിക്ഷൻ ഉപയോഗിച്ച് 35,000 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാൻ ഒരുങ്ങുകയാണ് കോടതി. വാടക കുടിശ്ശിക ഇല്ലാത്തതോ, വാടകക്കാരുടെ പെരുമാറ്റ ദൂഷ്യമോ ഇല്ലാതെ തന്നെ വാടകക്കാരെ ഒഴിപ്പിച്ച് വീട് സ്വന്തമാക്കാൻ ഉടമസ്ഥർക്ക് സാധിക്കുന്ന ഈ അവകാശം നിർത്തലാക്കുമെന്ന് തെരേസ മേയുടെ കാലം മുതൽ മാറിമാറി വന്ന സർക്കാരുകൾ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അത് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.ഈ പരിഷ്‌കാരം തുടർച്ചയായി വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത പൊതു തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെയെങ്കിലും ഇത് ഒരു നിയമമാകാനുള്ള സാധ്യതയും ഇല്ല. അതുകൊണ്ടു തന്നെ കോടതി നടപടികൾ വഴി ആയിരക്കണക്കിന് വാടകക്കാരെയാണ് ഒഴിപ്പിക്കാൻ തുനിയുന്നത്. സെക്ഷൻ 21 എവിക്ഷൻസ് താൻ നീക്കം ചെയ്യുമെന്ന് 2019. തെരേസാ മേ പറഞ്ഞതിനു ശേഷം ഇതുവരെ 23,000 കുടുംബങ്ങളെ വ്യത്യസ്ത കൗണ്ടി കോടതി ഉദ്യോഗസ്ഥർ കുടിയൊഴിപ്പിച്ചിട്ടുണ്ട് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.കഴിഞ്ഞയാഴ്ച്ച പുറത്തു വന്ന കണക്കുകൾ പ്രകാരം ഈവർഷം ഇപ്രകാരം കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തിന്റേതിന്റെ38 ശതമാനം കൂടുതലാണ്.ഇതോടെ വാടകക്കാരുടെ സംഘങ്ങൾ നോ ഫോൾട്ട് എവിക്ഷനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രവണത 2024 അവസാനം വരെ തുടരുകയാണെങ്കിൽ 35,000 ഓളം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടും. അതോടൊപ്പം 1,18,000ൽ അധികം കുടുംബങ്ങളെ സെക്ഷൻ 21 പ്രകാരം കോടതി നടപടികളിലേക്ക് വലിച്ചിഴക്കുകയും ചെയ്യും എന്നാണ് ഗാർഡിയൻ പത്രം പ്രസിദ്ധീകരിച്ച വിശകലന റിപ്പോർട്ടിൽ പറയുന്നത്.ഹൗസിംഗ് സൊസൈറ്റിയായ ഷെൽട്ടർ കഴിഞ്ഞയാഴ്ച്ച പറഞ്ഞത് വാടകക്കാരിൽ പത്തിൽ ഒന്ന് പേർക്കും ഈ ശൈത്യകാലത്ത് വീടുകൾ നഷ്ടപ്പെടുമെന്ന നിലയിലാണ് എന്നാണ്. മാത്രമല്ല, നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ സാമ്പത്തിക പിന്തുണയോടെ, അവർ യുഗവുമായി ചേർന്ന് നടത്തിയ സർവ്വേയിൽ തെളിഞ്ഞത് ഇംഗ്ലണ്ടിലെ 43 ശതമാനം വാടകക്കാരും, ഹൗസിംഗ് കോസ്റ്റുകൾ ഉയരുന്നത് കാരണം വീടില്ലാത്തവരായി മാറുമെന്ന ആശങ്കയിലാണ് എന്നാണ്..
© Copyright 2024. All Rights Reserved