ലേബർ പാർട്ടിക്ക് മേൽ കടുത്ത പ്രതിസന്ധിയായി വാട്‌സ്ആപ്പ് സന്ദേശങ്ങൾ. ആരോഗ്യമന്ത്രിയും ഒരു എംപിയും പുറത്താക്കപ്പെട്ടിട്ടും വിവാദങ്ങൾക്കു ശമനമില്ല. ലേബർ എംപിമാരും, പ്രാദേശിക നേതാക്കളും ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങൾ കൂടുതൽ പുറത്തുവന്നതോടെ ലേബർ പാർട്ടിക്ക് കുരുക്ക്. വിരമിച്ച സൈനികരെയും, പെൻഷൻകാരെയും 'നാസികളെന്നാണ്' ലേബർ അംഗങ്ങൾ ചാറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
-------------------aud--------------------------------
വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ മോർഗൻ അഡ്മിനായുള്ള 'പോർട്‌സ്മൗത്ത് ലേബർ ഗ്രൂപ്പിൽ' 143 അംഗങ്ങളുണ്ട്. ലേബർ കൗൺസിലർമാരും, ലോക്കൽ ആക്ടിവിസ്റ്റുകളും ഇതിൽ പെടുന്നു. പോർട്‌സ്മൗത്തിലെ ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത പെൻഷൻകാരും, മുൻ സൈനികരും, വികലാംഗരുമാണ് നാസികളും, ഫാസിസ്റ്റ് തെമ്മാടികളും, തീവ്രവാദികളുമായി മാറിയത്!
ഇതിന് പുറമെയാണ് ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി റിഷി സുനാകിനെ ഇപ്പോഴത്തെ പ്രധാനമന്ത്രി കീർ സ്റ്റാർമർ റുവാൻഡയിലേക്ക് നാടുകടത്തുന്ന എഐ ചിത്രങ്ങളും ഗ്രൂപ്പിൽ ഇടംപിടിച്ചതായി സൺ റിപ്പോർട്ട് ചെയ്യുന്നത്.
ഈ ചിത്രം കൂടി പുറത്തുവന്നതോടെ ലേബർ പാർട്ടിക്ക് മേൽ സമ്മർദം ഏറുകയാണ്. ഗ്രൂപ്പിൽ വന്ന മെസേജുകൾക്ക് എതിരായി മോർഗനോ, സഹ അഡ്മിനോ യാതൊരു രീതിയിലും വിമർശനം ഉയർത്തിയില്ലെന്നും സൺ വ്യക്തമാക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളുടെ പേരിൽ 11 കൗൺസിലർമാരെ ലേബർ ഇതിനോടകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
അധിക്ഷേപ സന്ദേശങ്ങൾ അയച്ച ഹെൽത്ത് മിനിസ്റ്റർ ആൻഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ ബേൺലി എംപി ഒലിവർ റയാനെയും ലേബർ പാർട്ടി പുറത്താക്കിയിരുന്നു. ട്രിഗർ മി ടിമ്പേഴ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങളിൽ റയാൻ ഒരു ലേബർ എംപിയെ ലൈംഗികതയുടെ പേരിൽ പരിഹസിക്കുന്നതായും പ്രാദേശിക ലേബർ പാർട്ടിയുടെ വൈസ് ചെയർമാനെ അധിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്.
ലേബർപാർട്ടിയ്ക്ക് വോട്ടുചെയ്യാത്ത വയസ്സായയാൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിനെയുടെ കമന്റ് വിവാദമായിരുന്നു. വംശീയ വിദ്വേഷം കലർന്ന സന്ദേശങ്ങളും പോസ്റ്റ് ചെയ്തിരുന്നു. 72 കാരി പ്രാദേശിക കൗൺസിലർക്ക് പ്രദേശത്തെ ബീൻ ശേഖരണത്തെ കുറിച്ച് പരാതിയുമായി എഴുതിയ കത്താണ് പ്രകോപനത്തിന് കാരണം.
മാത്രമല്ല ജൂതർ ചാര സംഘടന അംഗങ്ങളാണെന്ന തരത്തിലുള്ള കമന്റും വിവാദമായി. ഏയ്ഞ്ചല റെയ്‌നയെ കുറിച്ചുള്ള ലൈംഗീകത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെ കുറിച്ചുള്ള വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
© Copyright 2024. All Rights Reserved