വാട്‌സ്ആപ് സ്വകാര്യത നയവുമായി ബന്ധപ്പെട്ട് 213.14 കോടി രൂപ പിഴ ചുമത്തിയ ഇന്ത്യയുടെ മത്സര കമീഷൻ നടപടി അംഗീകരിക്കില്ലെന്ന് സമൂഹ മാധ്യമ ഭീമൻ 'മെറ്റ'. കമീഷൻ നടപടിക്കെതിരെ അപ്പീൽ പോകുമെന്നും കമ്പനി അറിയിച്ചു. വാട്‌സ്ആപ് 2021ൽ കൊ ണ്ടുവന്ന സ്വകാര്യത നയവുമായി ബന്ധപ്പെട്ടാണ് പിഴ ഈടാക്കിയത്.
-------------------aud-----------------------------
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ മെറ്റയുടെ ഉപ കമ്പനികളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ യുമായി പങ്കുവെക്കുന്നതിനായി സ്വകാര്യത നയം 2021ൽ വാട്സ്ആപ് പുതുക്കിയിരുന്നു. 2021 ജനുവരി യിലാണ് വാട്‌സ്ആപ് അതിൻ്റെ നിബന്ധനകളിലും സ്വകാര്യത നയത്തിലും മാറ്റം വരുത്തിയത്. 2021 ഫെ ബ്രുവരി എട്ടിനുശേഷം ഉപയോക്താക്കളുടെ വിവരം മെറ്റയുമായി പങ്കുവെക്കണമെന്നത് നിർബന്ധമാക്കു കയായിരുന്നു. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്‌സ്ആപ് സേവനം ലഭ്യമാക്കില്ലെ ന്നും നിലപാടെടുത്തു. എന്നാൽ, ഇതിനെ കോംപറ്റീഷൻ കമീഷൻ എതിർക്കുകയായിരുന്നു. വാട്‌സ്ആപ് സേവനം നൽകുന്നത് ഒഴികെ ഉപയോക്താക്കളുടെ വ്യക്തിവിവരം മറ്റ് പ്ലാറ്റ്ഫോമുകളുമായി പങ്കുവെക്കുന്നതിന് വ്യവസ്ഥയില്ലെ ന്ന് സി.സി.ഐ ചൂണ്ടിക്കാട്ടി. എന്നാൽ, 2021ലെ സ്വകാര്യത നയം പുതുക്കൽ ആളുകളുടെ വ്യക്തിഗത സ ന്ദേശങ്ങൾക്ക് ബാധകമാക്കിയിരുന്നില്ലെന്നും നിർബന്ധമായിരുന്നില്ലെന്നുമാണ് മെറ്റയുടെ വിശദീകരണം. ഇതുമൂലം ആരുടെയും അക്കൗണ്ടുകൾ ഇല്ലാതാക്കുകയോ വാട്‌സ്ആപ് സേവനം മുടങ്ങുകയോ ചെയ്തി രുന്നില്ലെന്നും കമ്പനി വക്താവ് പ്രതികരിച്ചു. 213.14 കോടി പിഴയിട്ടതിനൊപ്പം 2029വരെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ മെറ്റയുടെ മറ്റ് സ്ഥാപ നങ്ങളുമായി പങ്കുവെക്കരുതെന്ന് കോംപറ്റീഷൻ കമീഷൻ നിർദേശിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved