വരുന്ന വാരാന്ത്യത്തിൽ യുകെയിൽ ശക്തമായ കാറ്റും തണുപ്പും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. മണിക്കൂറിൽ 70 മൈൽ വേഗത്തിൽ വരെ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ട്.
-------------------aud--------------------------------
ഞായറാഴ്ച രാവിലെയോടെ ശക്തി പ്രാപിക്കുന്ന തെക്കൻ കാറ്റും, തെക്ക് പടിഞ്ഞാറൻ കാറ്റും മണിക്കൂറിൽ 50 മുതൽ 60 മൈൽ വരെ വേഗത കൈവരിക്കുമെന്നും, ചിലപ്പോൾ മണിക്കൂറിൽ 70 മൈൽ വേഗതയും കൈവരിച്ചേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. സ്‌കോട്ട്‌ലാൻഡ്, വെയ്ൽസ്, ഇംഗ്ലണ്ടിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് കിഴക്കൻ ഇംഗ്ലണ്ട്, വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട്,. പടിഞ്ഞാറൻ മിഡ്‌ലാൻഡ്‌സ്, തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട്, യോർക്ക്ഷയറിലെ പല ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ ഈ മുന്നറിയിപ്പ് നിലവിലുണ്ട്. ഡെർബിഷയർ, സ്റ്റഫോർഡ്ഷയർ, വാർവിക്ഷയർ എന്നിവിടങ്ങൾ ഉൾപ്പടെ 98 പ്രദേശങ്ങളിൽ ഇത് ബാധകമാവും. തുറസായ പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും കാറ്റ് കൂടുതൽ ശക്തിയാർജ്ജിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു. പലയിടങ്ങളിലും ഗതാഗത തടസവും വൈദ്യുതി വിതരണത്തിലെ തടസവും ഉണ്ടാകാം. ഐറിഷ് കടൽത്തീരം, സ്‌കോട്ടിഷ് ദ്വീപുകൾ എന്നിവിടങ്ങളിലായിരിക്കും ഇത് കൂടുതലായി അനുഭവപ്പെടുക. ശക്തമായ കാറ്റിനു പുറകെ മഴയും എത്തും. ഇതോടെ റോഡുകളിൽ ഗതാഗത കുരുക്ക് ഉണ്ടാകാനും ഇടയുണ്ട്.
© Copyright 2024. All Rights Reserved