ബോർഡർ ഗാവസ്‌കർ പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് പരാജയം. മെൽബണിൽ ഇന്ത്യയെ 184 റൺസിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ അവസാന സെഷനിലാണ് ഇന്ത്യ പരാജയം വഴങ്ങിയത്.
------------------aud-----------------
ഓസ്ട്രേലിയ ഉയർത്തിയ 340 റൺസെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സിൽ 155 റൺസ് മാത്രമാണ് നേടാനായത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 2-1ന് മുന്നിലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ഓപണർ യശസ്വി ജയ്‌സ്വാൾ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും വാലറ്റം പൊരുതാനാവാതെ വീണതോടെ ഇന്ത്യ പരാജയം വഴങ്ങുകയായിരുന്നു. 208 പന്തിൽ എട്ട് ബൗണ്ടറി സഹിതം 83 റൺസെടുത്ത ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓസീസിന് വേണ്ടി പാറ്റ് കമ്മിൻസും സ്‌കോട്ട് ബോളണ്ടും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
© Copyright 2024. All Rights Reserved