വാഹന നികുതി കുടിശികയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 മാർച്ച് 31ന് അവസാനിക്കും. മോട്ടോർ വാഹന നികുതി കുടിശിക വാഹനങ്ങൾക്കും പൊളിച്ചു പോയ വാഹനങ്ങൾക്കുമുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയാണ് അടുത്ത മാസം 31ന് അവസാനിക്കുന്നത്.
-------------------aud----------------------------
2020 മാർച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാർച്ച് 31ന് നാലുവർഷമോ അതിൽ കൂടുതലോ നികുതി കുടിശിക ഉള്ള വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് നാലുവർഷത്തെ അടയ്‌ക്കേണ്ടുന്ന നികുതിയുടെ 30 % ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 40 ശതമാനവും നികുതി ഒടുക്കി നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസാന അവസരമാണിത്.
© Copyright 2024. All Rights Reserved