മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തിൽ സ്മരണാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മനോഹർ ലാൽ ഖട്ടാർ ഉൾപ്പെടെയുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമർപ്പിച്ചു.
-------------------aud----------------------------
രണ്ട് മിനിറ്റ് നേരം മൗനപ്രാർഥനയും നടത്തി. വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ മഹാത്മ ഗാന്ധിയുടെ ആദർശങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
'ബാപ്പുവിന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ആദർശങ്ങൾ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുകയും അവരുടെ സേവനത്തെയും ത്യാഗങ്ങളെയും സ്മരിക്കുകയും ചെയ്യുന്നു' - മോദി എക്‌സിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ശുചിത്വം, സ്വാശ്രയത്വം, ഗ്രാമങ്ങളുടെ ശാക്തികരണം തുടങ്ങിയ അദ്ദേഹത്തിന്റെ ചിന്തകൾ ഇന്ത്യക്കാർക്ക് പ്രചോദനമാണെന്ന് ഷാ പറഞ്ഞു.1948 ജനുവരി 30ന്, ബിർല ഹൗസിൽ വെച്ച് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്.
© Copyright 2024. All Rights Reserved