വിക്ഷേപണത്തിന് നാല് മിനിറ്റ് മുമ്പ് അറിയിപ്പ്, ബോയിങ് സ്റ്റാർലൈനർ ദൗത്യം വീണ്ടും മാറ്റി

03/06/24

ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം  വീണ്ടും മാറ്റിവെച്ചു. വിക്ഷേപണത്തിന് ഏകദേശം 4 മിനിറ്റിന് മുൻപ് അറ്റ്ലസ് റോക്കറ്റിലെ കമ്പ്യൂട്ടർ സിസ്റ്റം വിക്ഷേപണം നിർത്താൻ സന്ദേശം നൽകിയതിനെ തുടർന്നാണ് തീരുമാനം. റോക്കറ്റിലെ മൂന്ന് കമ്പ്യൂട്ടർ സിസ്റ്റത്തിലെ ഒരെണ്ണത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറിയിപ്പ്.  

-------------------aud------------------------------

മെയ് 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനായിരുന്നു തീരുമാനം. പിന്നീട്, മെയ് 21 ലേക്ക് മാറ്റി. സ്റ്റാർ ലൈനറിൻറെ സർവീസ് മോഡ്യൂളിൽ ഹീലിയം വാതക ചോർച്ച കണ്ടതിനെ തുടർന്നാണ് അന്ന് വിക്ഷേപണം നീട്ടിയത്. യാത്രികരായ ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും തയാറെടുപ്പുകൾ തുടരും. 

റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ആദ്യം വിക്ഷേപണം മാറ്റിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ച ശേഷമായിരുന്നു ഈ മാറ്റം. 2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശത്തേക്ക് പറന്ന സുനിത വില്യംസ്, 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശത്ത് നടന്ന റെക്കോർഡും സുനിതയ്ക്ക് സ്വന്തമായിരുന്നു. 10 തവണ നടന്ന പെഗ്ഗി വിറ്റ്സൺ പിന്നീട് ആ റെക്കോർഡ് മറികടന്നു.  ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൻറെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിൻറെ പൈലറ്റാണ് സുനിത. ബോയിങ്ങിൻറെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയാണ് സ്റ്റാർലൈനറിൻറേത്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബോയിങിൻറെ ശേഷി വികസിപ്പിക്കുന്നതിൻറെ ഭാഗമാണീ ദൗത്യം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu