തൻറെ അടുത്ത ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈംമിൻറെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ ഉപയോഗിച്ച് പുതുവത്സര രാവിൽ ദളപതി വിജയ് ഫാൻസിനെ ആനന്ദിപ്പിച്ചെങ്കിൽ. ജനുവരി ഒന്നിന് സെക്കൻറ് ലുക്കും പുറത്ത് വിട്ട് ഈ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് വിജയ്. വിജയിയുടെ 68-ാമത്തെ ചിത്രമാണ് 'ദ ഗോട്ട്'. പുതിയ പോസ്റ്റർ ആരാധകർക്കിടയിൽ വൻ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നേരത്തെ ഇറങ്ങിയ ഫസ്റ്റ്ലുക്കിലൂടെ വിജയ് ചിത്രത്തിൽ രണ്ട് വേഷത്തിലാണ് എത്തുന്നത് എന്ന് വ്യക്തമായിരുന്നു. അതിൻറെ കുറച്ചുകൂടി ഡീറ്റെയിൽഡ് പോസ്റ്ററാണ് ഇപ്പോൾ ഇറങ്ങിയത്. ഒരു ബൈക്കിൽ പാഞ്ഞ് പോകുമ്പോൾ തന്നെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്ന പ്രായമായ വിജയിയെയും, ചെറുപ്പക്കാരനായ വിജയിയെയും പോസ്റ്ററിൽ കാണാം. ചിത്രം ഒരു ആക്ഷൻ ത്രില്ലർ
ടൈം ട്രാവലർ ആയിരിക്കും എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈംമിൽ' വിജയ് പത്തൊൻപതുകാരനായി എത്തുന്നു എന്നത് നേരത്തെ വന്ന വാർത്തയാണ്. എന്തായാലും വമ്പൻ മേക്കോവറിലായിരിക്കും വിജയ് പുതിയ ചിത്രത്തിൽ എത്തുക എന്ന് ഉറപ്പായിട്ടുണ്ട്. വിജയ്‍യെ പത്തൊമ്പതുകാരനാകാൻ എകദേശം ആറ് കോടിയോളം ചെലവഴിക്കാനാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ചില സിനിമാ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഡിജിറ്റൽ ഡി- ഏജിംഗ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി സ്വീകരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ വമ്പൻ തുക ചെലവഴിച്ച് ചിത്രത്തിൽ വിജയ്‍ക്ക് പ്രോസ്‍തെറ്റിക് മേക്കപ്പ് ചെയ്‍താകും പത്തൊമ്പതുകാരനായി മാറ്റുക എന്നുമാണ് ചില മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്തായാലും വിജയ് ചെറുപ്പക്കാരനായി എത്തുന്നു എന്ന് ഇപ്പോൾ ഫസ്റ്റ് സെക്കൻറ് ലുക്കിലൂടെ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്.
ദപതി 68ൽ ഒരു പ്രധാന കഥാപാത്രമായി വിജയ്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയ നടൻ ജയറാമും വേഷമിടുന്നുണ്ട് എന്നും നായികയായി മീനാക്ഷി ചൗധരിയാണ് എത്തുക എന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രത്തിൽ ആദ്യമായിട്ടാണ് ദളപതി വിജയ് നായകനാകുന്നത്.
അതേ സമയം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈംമിൽ' വിജയ് വാങ്ങിക്കുന്നത് റെക്കോർഡ് പ്രതിഫലം ആണെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. 200 കോടിയാണ് വിജയിയുടെ പ്രതിഫലം. റിപ്പോർട്ട് പ്രകാരം ആണെങ്കിൽ നിലവിൽ വൻ പ്രതിഫലം വാങ്ങിക്കുന്ന തമിഴ് താരമാകും വിജയ്.
© Copyright 2024. All Rights Reserved